മീനാക്ഷിക്ക് ദിലീപിന്‍റെ സ്വഭാവം മനസിലായിത്തുടങ്ങി, മകള്‍ താമസം മാറ്റി..!

മകള്‍ മീനാക്ഷിക്ക് ദിലീപിന്റെ സ്വഭാവം മനസിലായി തുടങ്ങിയെന്നും മകള്‍ ഹോസ്റ്റലിലേക്ക് മാറി പഠനം തുടരാന്‍ തീരുമാനിച്ചതായും വെളിപ്പെടുത്തി പ്രശസ്ത സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പല്ലിശ്ശേരി വീണ്ടും രംഗത്ത്. പതിവുപോലെ സിനിമാ മംഗളം വാരികയിലെ കോളം എഴുത്തിലാണ് പല്ലിശ്ശേരി ഇത്തവണയും ദിലീപിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ജോസേട്ടന്‍സ് പൂരത്തിന്റെ പരാജയത്തിലൂടെ ദിലീപിന്റെ പതനം ആരംഭിച്ചിരിക്കുകയാണെന്നും മഞ്ജുവിനെ വഞ്ചിച്ച ദിലീപിനെ സ്ത്രീ പ്രേക്ഷകര്‍ കൈവിട്ടിരിക്കുകയാണെന്നും പല്ലിശ്ശേരി മംഗളത്തില്‍ എഴുതുന്നു.
ദിലീപ് ഫാന്‍സിനെതിരെയും പല്ലിശ്ശേരി വിമര്‍ശനം അഴിച്ചുവിടുന്നുണ്ട്. എവിടെപ്പോയാലും മകള്‍ മീനാക്ഷിയെ ഒപ്പം കൊണ്ടുപോകാറുണ്ടെന്ന് വീമ്പിളക്കാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പര്യടനത്തില്‍ മകള്‍ മീനാക്ഷിയെ ഒപ്പം കൂട്ടാതെ പോയതെന്നും പല്ലിശ്ശേരി ചോദിക്കുന്നു.

പല്ലിശേരിയുടെ മംഗളം ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

ഞങ്ങളുടെ ദിലീപേട്ടനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ഏതോ ഒരു മലയാളി അമേരിക്കക്കാരന്‍ ദിലീപേട്ടന്റെ അമേരിക്കന്‍ പ്രോഗ്രാം നടത്തിക്കില്ലെന്ന് ഫെയിസ്ബുക്കിലും മറ്റു മീഡിയാകളിലും പറഞ്ഞിരുന്നല്ലോ. ആ വാര്‍ത്ത സിനിമാമംഗളം കൊടുക്കുകയും ചെയ്തു. ഇപ്പഴെന്തായി. ഞങ്ങളുടെ ദിലീപേട്ടനും കാവ്യചേച്ചിയും അടക്കമുള്ളവര്‍ അമേരിക്കയില്‍ പരിപാടി അവതരിപ്പിച്ചില്ലെ? ലിബര്‍ട്ടി ബഷീറിന്റെ സ്ഥിതി എന്തായെന്നറിയോ? ദിലീപിനെക്കാള്‍ സ്വാധീനമുള്ള ആളല്ലേ? ദിലീപേട്ടന്റെ കാലുപിടിച്ചിട്ടല്ലേ തിയേറ്ററില്‍ സിനിമ കളിക്കാന്‍ കിട്ടിയത്. അതുകൊണ്ട് ദിലീപേട്ടനെ തൊട്ടുകളിക്കരുത്; ഭസ്മമാക്കും. എന്നുപറഞ്ഞതുപോലെ സ്വന്തം കരുത്തുകാണിക്കാതെ കോടികളുടെ കിലുക്കത്തില്‍ ഗുണ്ടകളെയും ഫാന്‍സുകാരെയും സ്വാധീനിച്ച് അറപ്പു തോന്നുന്ന ഭാഷയില്‍ സംസാരിപ്പിക്കുന്ന ദിലീപ് ഭീരുവല്ലേങ്കില്‍ പിന്നെ ആര്? കള്ളന്മാരുടെ നേതാവോ? ഗുണ്ടകളുടെ കാണാമറയത്തെ തലവനോ? എന്തായാലും നാളെ ഒരുപക്ഷെ ദിലീപിനെ തിരിഞ്ഞുകൊത്തുന്നവരായിരിക്കും ഇപ്പോഴും അവശേഷിച്ചിരിക്കുന്ന ദിലീപിന്റെ ഫാന്‍സുകാരെന്നു പറയുന്നപലരും. ആവേശത്തിന്റെ പുറത്തു നില്‍ക്കുന്നവര്‍ ദിലീപിലെ തള്ളിപ്പറയുന്ന വ ദിവസം അടുത്തുവരുകയാണ്. വിദേശരാജ്യങ്ങളില്‍ സിനിമാനടന്മാരുടെയും മറ്റു കലാകാരന്മാരുടെയും നേതൃത്വത്തില്‍ പ്രോഗ്രാം അവതരിപ്പിച്ച് കൈനിറയെ പണവും സ്വര്‍ണ്ണവും മറ്റുമായി എത്തുക പതിവായിരുന്നു. ചിലര്‍ നല്ല പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. മറ്റുചിലര്‍ മലയാളികളെ പറ്റിക്കാറുണ്ട്. നിരാശപ്പെടുത്തിയ പരിപാടികളും അവതരിപ്പിക്കാറുണ്ട്. കാവ്യയും നാദിര്‍ഷയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേഷ് പിഷാരടിയും ജോര്‍ജും സുബിയും റിമി ടോമിയും നമിതാ പ്രമോദും അടക്കമുള്ളവര്‍ ദിലീപിന്റെ കൂടെയുണ്ട്. കാവ്യയുടെയും നമിതയുടെയും നൃത്തപരിപാടികള്‍ ഉണ്ടെങ്കിലും നാദിര്‍ഷാ പിഷാരടി, റിമി ടോമി ടീമാണ് ദിലീപിന്റെ പ്രോഗ്രാമിന്റെ രക്ഷകര്‍. അവരിലാണ് ദിലീപിന്റെ നിലനില്‍പ്പ്. എന്നാല്‍ ദിലീപിന്റെ സമീപകാല പ്രവര്‍ത്തനങ്ങളും അഭിമുഖങ്ങളും അയാളെ തിരിഞ്ഞുകടിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അയാളെ വെറുത്തുകഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ എട്ടുനിലയില്‍ പൊട്ടിയ ദിലീപിന്റെ പൂരം. തിയോറ്റില്‍ ഏതാനും ഫാന്‍സുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇനിയും ദിലീപിന്റെ സിനിമകള്‍ അങ്ങനെ തന്നെയായിരിക്കും എന്ന് സ്ത്രീകള്‍ പറഞ്ഞുകഴിഞ്ഞു. അവര്‍ക്കു താല്പര്യം മഞ്ജുവാര്യരെയാണ്. അവരുടെ സിനിമകളാണ്. മഞ്ജുവിനെ ചതിച്ച ദിലീപ് ദുഷ്ടനാണ്. അവന്‍ നന്നാവില്ല. സ്ത്രീകളുടെ വാക്കുകള്‍ ഇങ്ങനെ… ദിലീപിന്റെ ഷോയുമായി പോയടവരുടെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ വന്നിരുന്നു. എത്രപേര്‍ കണ്ടു എന്നറിയില്ല. കാണത്തവര്‍ക്കു വേണ്ടി അതിവിടെ പ്രസിദ്ധീകരിക്കുന്നു. 2016 നവംബര്‍ 25 ന് വിവാഹിതരായ ദിലീപും കാവ്യയും ഏപ്രില്‍ 25ന് അമേരിക്കയിലേക്ക് പോയി. വിവാഹം കഴിഞ്ഞ് 5ാമത്തെ മാസം.. അവര്‍ക്കിടയില്‍ എന്തോ പ്രശ്‌നം ഉണ്ടെന്നും കാവ്യ ദിലീപുമായും അയാളുടെ വീടുമായും വഴക്കിട്ട് വീട്ടില്‍ പോയെന്നും പ്രചാരണമുണ്ടായിരുന്നു. ഈ ഫോട്ടോയില്‍ നില്‍ക്കുന്നത് ശ്രദ്ധിച്ചുനോക്കു. പ്രോഗ്രാമിനു പോലും പോകാന്‍ കാവ്യയ്ക്ക മനസുണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ടാണ് മനസ്സില്ലാ മനസോടെ അമേരിക്കയിലേക്കു പോയത്. മകള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്നുപറഞ്ഞ് കള്ളക്കരച്ചില്‍ നടത്താറുള്ള, എവിടെ പോയാലും മീനാക്ഷിയെ കൂടെ കൂട്ടാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കന്‍ യാത്രയില്‍ മീനാക്ഷിയെ ഒഴിവാക്കിയത്. മകള്‍ക്ക് അചഛന്റെ സ്വഭാവം മനസിലായിരിക്കുന്നു. അമ്മയെ തന്നില്‍ നിന്നും അകറ്റുന്നതിനു വേണ്ടിയാണ് തന്നോട് സ്‌നേഹം നടിച്ചതെന്ന് വ്യക്തമായിരിക്കുന്നു. ഇതുവരെ ലഭിച്ച വാര്‍ത്ത വിശ്വസിക്കുകയാണെങ്കില്‍ മീനാക്ഷിയെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാനാണ് ദിലീപും കാവ്യയും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമത്രെ!പല്ലിശേരി കുറിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*