ക്രിസ്തുവിനെ അനുകരിക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതല തിന്ന വാര്‍ത്തയ്ക്ക് പിന്നില്‍…??

സോഷ്യല്‍ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും മറ്റും ഏറെ പ്രചരിക്കപ്പെട്ട വാര്‍ത്തയായിരുന്നു യേശുക്രിസ്തുവിന്റെ വെള്ളത്തിലൂടെയുള്ള നടത്തം അനുകരിക്കാന്‍ ശ്രമിച്ച പാസ്റ്ററെ മൂന്ന് മുതലകള്‍ ആഹാരമാക്കിയെന്നത്. എന്നാല്‍ ഇത് ഒരു ആഫ്രിക്കന്‍ ഹാസ്യ വെബ്‌സൈറ്റിന്റെ പണിയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ആഫ്രിക്കയിലെ നാഷണല്‍ ന്യൂസ് ബുള്ളറ്റിന്‍ എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ആളുകളെ പറ്റിച്ചത്. ഈ വാര്‍ത്ത അപ്പടി വിഴുങ്ങി പല ആഫ്രിക്കന്‍ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതോടെ ആഗോള മാധ്യമങ്ങളും പിന്നീട് മലയാളം അടക്കമുള്ള ഇന്ത്യന്‍ മാധ്യമങ്ങളും വാസ്തവമെന്തെന്ന് പരിശോധിക്കാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്തത്. ‘ലാസ്റ്റ് ഡേയ്‌സ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന സഭയിലെ ജൊനാതന്‍ ഇംതെത്വ എന്ന പാസ്റ്ററാണ് അത്ഭുതം പ്രവര്‍ത്തിക്കുന്നതിനിടയില്‍ മുതലകളുടെ വയറ്റിലായത് എന്നും തന്റെ അനുയായികളെ ക്രിസ്തുവിന്റെ അത്ഭുതം പ്രവര്‍ത്തിച്ചുതന്നെ കാണിച്ചുകൊടുത്ത് ഞെട്ടിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും മാധ്യമങ്ങള്‍ തട്ടി വിട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*