കശാപ്പ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു!!

കശാപ്പ് നിരോധനത്തിനെതിരെ യുവജനസംഘടനകൾ പരസ്യമായി പ്രതിഷേധിച്ചതിനെതിരെ ജോയ്മാത്യു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി കാളക്കുട്ടിയെ അറുത്തിരുന്നു. എന്നാൽ ഇതിനെ അറിവില്ലായിമയുടെ അറവുകാർ എന്നാണ് ജോയ്മാത്യു പറഞ്ഞിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ധേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഹിംസാ സിദ്ധാന്തത്തിന്റെ പ്രചാരകരാണു ഇപ്പണി ചെയ്‌തത്‌ എന്നോർക്കുമ്പോൾ നമ്മൾ മലയാളികൾ ഗാന്ധിസത്തിന്റെ പുതുപാഠങൾ കണ്ട്‌ ഞെട്ടിപ്പോകും എന്നാണ് ജോയ്മാത്യു പറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

അറിവില്ലായ്‌മയുടെ അറവുകാർ

എങ്ങിനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു നമ്മുടെ നാട്ടിലെ യുവ നേതാക്കൾ -എങ്ങിനെയെങ്കിലും മാധ്യമ ശ്രദ്ധപിടിച്ചു പറ്റുക, അതിലൂടെ M.L.A യോ M.P യോ മന്ത്രി തന്നെയോ ആവുക – അതിന്റെ ഏറ്റവും പുതിയ ദ്രഷ്ടാന്തമാണു യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ ഒരു കന്നുകുട്ടിയെ നടുറോഡിലിട്ട്‌ ക്രൂരമായി അറുത്ത്‌ മുറിച്ച്‌ ചോരയിറ്റുന്ന മാംസം വീതിച്ചു നൽകിയത്‌ -അഹിംസാ സിദ്ധാന്തത്തിന്റെ പ്രചാരകരാണു ഇപ്പണി ചെയ്‌തത്‌ എന്നോർക്കുമ്പോൾ നമ്മൾ മലയാളികൾ ഗാന്ധിസത്തിന്റെ പുതുപാഠങൾ കണ്ട്‌ ഞെട്ടിപ്പോകും- ഇനി മറ്റൊരു യുവജന സംഘടനയുടെ വിപ്ലവമെന്താണെന്ന് വെച്ചാൽ ബീഫ്‌ ഫെസ്റ്റിവൽ എന്ന പേരിൽ നടുറോഡിൽ തീറ്റമൽസരം നടത്തുക-ഫലത്തിൽ ഇതൊക്കെ ആരെയാണു സഹായിക്കുക എന്ന് ഇവർ ആലോചിച്ചിട്ടുണ്ടോ?  ഒരുകാര്യം എനിക്കു ബോദ്ധ്യമായി വിദ്യാഭ്യാസവും വിവരവും ഉള്ള പുതിയ കുട്ടികളെ ഇമ്മാതിരി അസംബന്ധ നാടകങ്ങളിലൊന്നും കാണുന്നില്ല – കാരണം അവർക്ക്‌ സമാധാനമായി ജീവിച്ചാൽ മതി. അല്ലാതെ ഭരണത്തിന്റെ ശർക്കര ഭരണിയിൽ കയ്യിട്ട്‌ അവർക്ക്‌ നക്കണ്ട- അതുകൊണ്ട്‌ ഞാൻ അവരോടൊപ്പം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*