ഇന്ത്യന്‍ സിനിമകളില്‍ സമാനതകളില്ലാത്ത നേട്ടവുമായി ബാഹുബലി കുതിക്കുന്നു.!

ഇന്ത്യൻ സിനിമയിൽ റെക്കോർഡ് നേട്ടവുമായി ബാഹുബലി. ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഇപ്പോള്‍ 1500 കോടി കടന്നിരിക്കുകയാണ്. കേരളത്തില്‍ ബാഹുബലി 60 കോടിയും പിന്നിട്ടു. 300നടുത്ത് തിയേറ്ററുകളിലാണ് കേരളത്തില്‍ ബാഹുബലി പ്രദര്‍ശനം നടത്തുന്നത്. 21 ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യന്‍ സിനിമകളില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡുമായി കുതിപ്പ് തുടരുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയായി ബാഹുബലിയും സംവിധായകനായി രാജമൗലിയും മാറി. ബാഹുബലിക്ക് പിന്നാലെ ദംഗലും 1000 കോടി ക്ലബ്ബില്‍ പ്രവേശിച്ചെങ്കിലും 1500 കോടി എന്ന ബാഹുബലിയുടെ മാത്രമായ റെക്കോര്‍ഡ് മറിക്കടക്കാന്‍ ദംഗലിനായില്ല.

നാലു ഭാഷകളികളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 624 കോടി. 375 കോടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത്. പ്രാദേശിക വിപണിയില്‍ 600 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ആദ്യ ചിത്രം കൂടിയാണ് ബാഹുബലി. ഇന്ത്യന്‍ ബോക്സ്‌ഓഫീസില്‍ നിന്ന് 800 കോടിയും വിദേശത്ത് നിന്ന് 200 കോടിക്ക് മുകളിലുമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ സ്വന്തമാക്കിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*