ചിന്നസ്വാമിയില്‍ കനത്ത മഴയെന്ന് പ്രവചനം.. മഴ പെയ്ത് കളി മുടങ്ങിയാല്‍ മുംബൈ ഫൈനലില്‍…

ഐ പി എല്‍ പത്താം സീസണിലെ നിര്‍ണായക മത്സരങ്ങള്‍ നടക്കേണ്ട ബെംഗളൂരു മഴപ്പേടിയില്‍. എലിമിനേറ്ററും രണ്ടാം ക്വാളിഫയറുമാണ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടത്. മെയ് 17 ബുധനാഴ്ച കൊല്‍ക്കത്ത – നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് എലിമിനേറ്റര്‍ മത്സരം. ഇതില്‍ ജയിക്കുന്നവരും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ക്വാളിഫയര്‍. 19നാണ് ഈ കളി. ഫൈനല്‍ 21ന് ഹൈദരാബാദില്‍. ഈ ഐ പി എല്ലില്‍ മഴമൂലം തടസ്സപ്പെട്ട ഏക മത്സരം ബെംഗളൂരുവിലായിരുന്നു. ആര്‍ സി ബിയും സണ്‍റൈസേഴ്സും ഹൈദരാബാദും തമ്മില്‍. എലിമിനേറ്ററും ക്വാളിഫയറും നടക്കാനിരിക്കേ ഇനിയും കളികള്‍ മഴ മുടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് കളികള്‍ക്കും റിസര്‍വ് ദിവസങ്ങള്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. ഹൈദരാബാദില്‍ നടക്കുന്ന ഫൈനലിന് മെയ് 22 റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ പെയ്താലും അഞ്ച് ഓവര്‍ മത്സരമെങ്കിലും സാധ്യമായാല്‍ അത് നടത്തണം. ഏറ്റവും കുറഞ്ഞത് രാത്രി 1.20നെങ്കിലും പിച്ച്‌ റെഡിയായാല്‍ സൂപ്പര്‍ ഓവറെങ്കിലും കളിക്കാം. എന്നാല്‍ മഴ മൂലം കളി തീരെ നടന്നില്ല എന്ന് വെക്കുക. എങ്കില്‍ എന്ത് സംഭവിക്കും. എലിമിനേറ്ററില്‍ മൂന്നാം സ്ഥാനത്തുള്ള ഹൈദരബാദ് നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തയെ മറികടന്ന് ക്വാളിഫയറില്‍ എത്തും, ക്വാളിഫയര്‍ മഴ മുടക്കിയാല്‍ ഹൈദരാബാദിനെ മറികടന്ന് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ എത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*