കുടിച്ച്‌ കൂത്താടാന്‍ ഗോവയ്ക്ക് വണ്ടി കയറുന്നവര്‍ അറിയുവാന്‍ ….

പ്രതിവര്‍ഷം നാല്‍പ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗോവ ബീച്ച്‌ ടൂറിസത്തിന്റെ ഭൂപടത്തില്‍ മുന്‍പന്തിയിലാണുള്ളത്. ഇതിന് പുറമേ കുറഞ്ഞ നിരക്കില്‍ മദ്യം ലഭിക്കുന്നതിനുള്ള കേന്ദ്രം കൂടിയാണ് ഗോവ.എന്നാല്‍  ഗോവയില്‍ പരസ്യമായി മദ്യപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുവാണ് പോലീസ്. ഗോവയിലെ ബീച്ചുകളില്‍ പരസ്യമായി മദ്യപിയ്ക്കുന്നവര്‍ക്കാണ് പോലീസിന്റെ പിടി വീഴുക. നോര്‍ത്ത് ഗോവ പോലീസിന്റെതാണ് തീരുമാനം. പൊട്ടിയ മദ്യക്കുപ്പികള്‍ പൊതുജനങ്ങള്‍ക്ക് തലവേദനയാവുന്നതോടെയാണ് തീരുമാനം. പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നവര്‍ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ പരാതിയുയര്‍ന്നിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് നീക്കം.പ്രദേശവാസികളും ഗോവ സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും ഇത് സംബന്ധിച്ച്‌ നിരന്തരം പരാതി നല്‍കുകയും ചെയ്തിരുന്നു. ബീച്ചില്‍ പരസ്യമായിരുന്നു മദ്യപിക്കുന്നവരും ഇതോടെ കുടുങ്ങും. നോര്‍ത്ത് ഗോവയിലെ കലാങ്കുട്ടേ, ബാഗ, കണ്ടോളിം, അന്‍ജുന, മൊര്‍ജിം, അരംബോല്‍ ബീച്ചുകളില്‍ നിയന്ത്രണം ബാധകമാണ്. ഗോവയില്‍ പരസ്യമായി മദ്യപിക്കുന്നതിന് വിലക്കുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് അപൂര്‍വ്വമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*