ഭക്ഷണം മോഷ്ടിക്കുന്നത് തെറ്റല്ല !!! അതിനെ കുറ്റകരമായി കാണാന്‍ കഴിയില്ല…!

വിശപ്പടക്കാന്‍ ചെറിയ തോതിലുളള ഭക്ഷണം മോഷ്ടിച്ചാല്‍ അതു കുറ്റകരമല്ലെന്നു ഇറ്റാലിയന്‍ പരമേന്നത അപ്പില്‍ കോടതി. വിശപ്പടക്കാന്‍ വേറെ മാര്‍ഗമില്ലെങ്കില്‍ ഭക്ഷണം മോഷ്ടിക്കുന്നതിനെ കുറ്റകരമായി കാണാന്‍ കഴിയില്ലെന്നു കോടതി അറിയിച്ചു. ആഹാരം മോഷ്ടിച്ച കുറ്റത്തിന് പിടിയിലായ റോമന്‍ ഒസ്ട്രിയാക്കോവ് എന്ന ആളിന്റെ കേസില്‍ വിധി പറയുകയായിരുന്നു കോടതി. 2011 നാണ് കേസിനാസ്പദമായ സംഭവം നടന്നത് ഇറ്റലിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒസ്ട്രിയാക്കോവ് ബ്രഡ് വാങ്ങിരുന്നു. ബില്ല് അടച്ചു പുറത്തേക്കിറങ്ങുമ്ബോള്‍ ഓസ്ട്രിയാക്കോവിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. ഇയാളുടെ പോക്കറ്റില്‍ നിന്നും 4.07 യുറോ വിലമതിക്കുന്ന പായ്ക്കറ്റ് ചീസും രണ്ടു പായ്ക്കറ്റ് സെസേജും കണ്ടെത്തു. ഇവയ്ക്ക് ഒസ്ട്രിയോവ് പണം നല്‍കിയിരുന്നില്ല. 2015ല്‍ ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിനു ആറു മാസം തടവും100 യുറോ പിഴയും വിധിച്ചിരുന്നു. ഇയാള്‍ പിടിക്കപ്പെടുമ്ബോള്‍ സ്റ്റോര്‍വിട്ടു പോയിരുന്നില്ല അതിനാല്‍ തന്നെ മോഷണ ശ്രമത്തിനാണ് കേസെടുക്കേണ്ടതും ശിക്ഷിക്കേണ്ടതുമെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് അപ്പീല്‍ കോടതിയുടെ പരിഗണനക്ക് എത്തിയത്.ഭക്ഷണം കണ്ടെത്താന്‍ വെറെരു വഴിയുമില്ലാത്തതുകൊണ്ടാണ് മോഷ്ടിച്ചതെന്നു കോടതിക്ക് വ്യക്തമായതിനെ തുടര്‍ന്നാണ് ഇയാളെ കുറ്റവിമുക്തനാക്കി കോടതി വിട്ടയച്ചത്. വിശപ്പ് അടക്കാനായി ചെറിയ തോതിലുള്ള ഭക്ഷണം കവരുന്നത് തെറ്റായി കണക്കാക്കാനാകില്ലെന്നും അപ്പീല്‍ കോടതി നിരീക്ഷിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*