ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ കിരീട ധാരണം. വെസ്റ്റ് ബ്രോമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ചെൽസി കിരീടം സ്വന്തമാക്കിയത്. കളിതീരാൻ എട്ടുമിനിറ്റുള്ളപ്പോൾ പകരക്കാരനായി ഇറങ്ങിയ മിഷി ബാറ്റ്ഷോയിയുടെ ഗോളാണ് ചെൽസിയെ കിരീടത്തിലെത്തിച്ചത്. വെസ്റ്റ് ബ്രോമിനെതിരായ ജയത്തോടെ ചെൽസിക്ക് ലീഗിൽ പത്ത് പോയിൻറ് ലീഡായി. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ശേഷിക്കുന്ന മൂന്ന് കളി ജയിച്ചാലും പരമാവധി ഒൻപത് പോയിൻറേ നേടൂ. മൂന്ന് സീസണിനിടെ ചെൽസിയുടെ രണ്ടാം കിരീടമാണിത്. കോച്ച് അൻറോണിയോ കോണ്ടെയ്ക്കും ഇത് അഭിമാന മുഹൂർത്തം . ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ചെൽസിയെ കിരീടത്തിലെത്തിക്കാനായി. താരങ്ങളുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനും കിട്ടിയ പ്രതിഫലമാണ് കിരീടനേട്ടമെന്ന് കോണ്ടെ പറഞ്ഞു.  സീസണിൽ ഇരട്ടക്കിരീടമാണ് ഇനി ചെൽസിയുടെ ലക്ഷ്യം. ചെൽസി എഫ് എ കപ്പ് ഫൈനലിൽ ആഴ്സനലിനെ നേരിടും. മേയ് ഇരുപത്തിയേഴിനാണ് ഫൈനൽ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*