വിദ്യാര്‍ഥിരാഷ്ട്രീയത്തിന്‍റെ രുചി താന്‍ അറിഞ്ഞിട്ടില്ലന്ന്‍ ദുല്‍ഖര്‍ സല്‍മാന്‍!!

ദുല്‍ഖര്‍ അച്ഛനായ സന്തോഷവാര്‍ത്ത പുറത്തുവന്ന ദിവസം തന്നെയാണ് ആരാധകര്‍ക്ക് ഹരം പകര്‍ന്ന ‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അതുരണ്ടും ദുല്‍ഖര്‍ എന്ന നടന് ലഭിച്ച സൗഭാഗ്യങ്ങളായിരുന്നു. തിയേറ്ററില്‍ സി.ഐ.എ.യിലെ ആവേശം പകരുന്ന ‘പവര്‍പാക്ക്ഡ്’ ക്യാരക്ടര്‍ പ്രേക്ഷകര്‍ ആഘോഷിക്കുമ്ബോള്‍ ദുല്‍ഖര്‍ സന്തോഷം പങ്കുവെക്കുന്നു.

ഒരാള്‍ അച്ഛനോ അമ്മയോ ആയി മാറുമ്ബോഴേ മാതാപിതാക്കളുടെ മഹത്ത്വം തിരിച്ചറിയൂ എന്ന് പറയാറുണ്ട്. ഇപ്പോള്‍ അച്ഛനായ ദുല്‍ഖറിന് എന്ത് തോന്നുന്നു?

ആ സ്ഥാനത്തിന്റെ മഹത്ത്വം ഇതിന് മുന്‍പേ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഞാന്‍ അച്ഛനായതിന്റെ സന്തോഷവും അമ്ബരപ്പും ഇപ്പോഴും മാറിയിട്ടില്ല. ഒരു കുട്ടി ജനിക്കുമ്ബോള്‍ അതിനൊപ്പം ഒരമ്മയും അച്ഛനും ജനിക്കും എന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. എന്റെ ഭാര്യയെ വലിയ ആദരവോടെയാണ് ഞാനിന്ന് കാണുന്നത്. ഇത്തരം പദവികള്‍ ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റുന്നു.

കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം ദുല്‍ഖര്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നോ? എന്താണ് അതിലേക്ക് ആകര്‍ഷിച്ചത്?

ഇതുവരെ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായ പ്രമേയം ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു സി.ഐ.എ. കുടുംബബന്ധങ്ങളും നാട്ടിന്‍പുറവും പ്രണയവും അമേരിക്കന്‍ കുടിയേറ്റവും എല്ലാം വ്യത്യസ്തമായി തോന്നി. കഥ കേട്ടപ്പോള്‍തന്നെ ത്രില്ലടിച്ചു. ചിത്രം തിയേറ്ററിലെത്താന്‍ താമസിച്ചുപോയി എന്ന സങ്കടം മാത്രമേ എനിക്കുള്ളൂ.

മമ്മൂക്കയെ നായകനാക്കി സിനിമയില്‍ തുടക്കം കുറിച്ച സംവിധായകനാണ് അമല്‍ നീരദ്. ആ സംവിധായകനൊപ്പമുള്ള അനുഭവങ്ങള്‍?

ചിന്തയിലും അഭിനയത്തിലും ഒരുപോലെ സഞ്ചരിക്കുന്നവരാണ് ഞങ്ങള്‍, അമല്‍ എന്തെങ്കിലും വിചാരിച്ചാല്‍ അതെനിക്ക് പെട്ടെന്ന് മനസ്സിലാകും. അദ്ദേഹത്തെപ്പോലെ ഡിഫ്രന്റ് ഷോട്സും സീനുകളും പരീക്ഷിക്കാന്‍ ഞാനും ആഗ്രഹിക്കാറുണ്ട്. ചിന്തകള്‍ സമാനമായവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നതിന്റെ സുഖം സി.ഐ.എ.യുടെ സെറ്റില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.

ഒരു യഥാര്‍ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു സി.ഐ.എ. ആ കഥയില്‍ അടിസ്ഥാനമായ കഥാപാത്രത്തെ കണ്ടുമുട്ടിയിരുന്നോ?

അങ്ങനെ ഒരാളല്ല. ഈ വഴികളിലൂടെ അമേരിക്കയിലേക്ക് കയറാന്‍ ശ്രമിച്ച ഒരുപാടുപേരെ എനിക്കറിയാം. അമേരിക്കയിലേക്ക് ആരും ചിന്തിക്കാത്ത വഴികളിലൂടെയാണ് ചിത്രം കടന്നുപോയത്. ഞങ്ങളവിടെ ചിത്രീകരിക്കുന്ന സമയത്തുതന്നെ അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന വലിയ സംഘത്തെ കണ്ടുമുട്ടിയിരുന്നു. അമേരിക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തിന്റെ നിരീക്ഷണ വലയത്തിലുള്ള നോ മാന്‍സ് ഏരിയ ഉണ്ട്. ചിത്രീകരണ വേളയില്‍ പലപ്പോഴായി അവര്‍ ഞങ്ങളെ പരിശോധിച്ച്‌ വിട്ടയിച്ചിരുന്നു. തികച്ചും അപകടകരമായ അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

ചിത്രത്തില്‍ ഇടതുപക്ഷ ചായ്വുള്ള കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തിയത്. തികച്ചും അപരിചിതമായ ആ കഥാപാത്രത്തിലേക്ക് കയറാന്‍ എളുപ്പമായിരുന്നോ?

ചെന്നൈയിലെ സ്കൂളില്‍ പഠിക്കുമ്ബോഴും അമേരിക്കയില്‍ ഡിഗ്രി ചെയ്യാന്‍ പോയപ്പോഴും വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ രുചി ഞാന്‍ അറിഞ്ഞിട്ടില്ല. അമല്‍ നീരദിന്റെയും തിരക്കഥാകൃത്തിന്റെയും ചിന്തകളില്‍നിന്നാണ് ആ വീര്യം ഞാന്‍ മനസ്സിലാക്കിയത്. എന്റെ കഴിഞ്ഞ ചിത്രമായ നീലാകാശത്തിലും അതിന്റെ ചെറിയ സ്പാര്‍ക്ക് ഉണ്ടായിരുന്നു. അച്ഛന്റെ രാഷ്ട്രീയ ചിന്തകളില്‍ നിന്ന് വ്യത്യസ്തരായ മക്കള്‍ താമസിക്കുന്ന വീട് എന്ന ചിന്തയിലും കൗതുകങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ചെ ഗുവേരയോടും കാള്‍ മാക്സിനോടും ചിത്രത്തിലെ നായകന്‍ സംവദിക്കുന്ന ‘സങ്കല്പം’ എനിക്കേറെ ഇഷ്ടമുള്ള ഏരിയയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*