“റോഹിപ്നോള്‍” അഥവാ “റേപ്പ് ഡ്രഗ്” എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ഒരു സ്ത്രീയെ അഞ്ചുപേർ ബലാല്‍സംഗം ചെയ്ത ശേഷം ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപെക്ഷിച്ചു. ആരൊക്കെയോ അവളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവള്‍ക്കു തലേദിവസം സംഭവിച്ച കാര്യങ്ങള്‍ യാതൊന്നും തന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല. ആശുപത്രിയും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള്‍ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നാണ്. മാറി മാറിയുള്ള പരിശോധനകളില്‍ നിന്ന് “റോഹിപ്നോള്‍” എന്ന മരുന്നിന്റെ അവശിഷ്ടം അവളില്‍ കണ്ടെത്തി. ഈ മരുന്നാണ് റേപ്ഡ്രഗ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച മരുന്ന്. ഇത് ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ യാതൊന്നും ഓര്‍മ്മ നില്‍ക്കുകയില്ല. മാത്രമല്ല ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യും. ഇത് സാധാരണയായി കുടിക്കുന്ന പാനീയങ്ങളില്‍ കലര്‍ത്തിയാണ് നല്‍കാറുള്ളത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത് നിറമോ മണമോ രുചിവ്യത്യാസമോ അറിയാന്‍ കഴിയുകയില്ല. ഈ മരുന്ന് ഇക്കാലത്ത് പലര്‍ക്കും എളുപ്പത്തില്‍ ലഭിക്കുന്നുമുണ്ട്. സല്‍ക്കാര പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവരായ സ്ത്രീകളും പെണ്‍കുട്ടികളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. മാത്രമല്ല പരിചയമില്ലാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കുക പ്രത്യേകിച്ചും ട്രെയിന്‍ യാത്രകളിലും മറ്റും. അതിനാല്‍ ഒരിക്കലും വിശ്വാസമില്ലാത്തവരുടെ കയ്യില്‍നിന്ന് പാനീയങ്ങള്‍ വാങ്ങി കഴിക്കുകയോ തങ്ങളുടെ പാനീയം കണ്‍വെട്ടത്തു നിന്ന് ഉപേക്ഷിച്ചു മാറുകയോ അഥവാ അങ്ങനെ സംഭവിച്ചാല്‍ വീണ്ടും അതു കുടിക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്. കഴിവതും സീല്‍ ചെയ്ത ടിന്‍, ബോട്ടില്‍ എന്നിവയില്‍ നിന്നു സ്വയം തുറന്നു കഴിക്കാന്‍ ശ്രദ്ധിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*