Breaking News

എത്രപേര്‍ക്കറിയാം സംവിധായകന്‍ രാജമൌലിയും ബാഹുബലിയില്‍ അഭിനയിച്ചിട്ടുണ്ടെന്ന്.?

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സമാനതകളില്ലാത്ത വിസ്മയാണ് ബാഹുബലി. രണ്ട് ഭാഗങ്ങളിലായ ഇന്ത്യൻ സിനിമയുടെ തലവരതന്നെ മാറ്റിക്കുറിച്ച സിനിമ. അശ്രാന്ത പരിശ്രമത്തിലൂടെ സംവിധായകൻ എസ് എസ് രാജമൌലി സംവിധായകൻമാരുടെ കൂട്ടത്തിലെ സൂപ്പർ സ്റ്റാറാവുകയും ചെയ്തു. എന്നാൽ അധികമാർക്കും അറിയാത്തൊരു കാര്യംകൂടിയുണ്ട്. ആയിരം കോടി വാരിയെടുത്ത ആദ്യ ഇന്ത്യൻ സിനിമയായ ബാഹുമലിയിൽ രാജമൌലിയും അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയുടെ ആദ്യഭാഗത്തിലാണ് രാജമൌലി മുഖംകാണിച്ചത്. മനോഹരി എന്ന് തുടങ്ങുന്ന ഗാനത്തിൻറെ തൊട്ടുമുൻപുള്ള സീനിൽ മദ്യ വിൽപനക്കാരനായാണ് രാജമൌലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അധികമാരും ഇത് ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. പ്രഭാസ് ചാരനെ തേടിയെത്തുന്ന മദ്യശാലയിലെ വിൽപനക്കാരനായാണ് രാജമൌലി ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്നാൽ ബാഹുബലിയുടെ അവസാന ഭാഗത്തിൽ സംവിധായകൻ ഇങ്ങനെയൊരു ശ്രമം നടത്തിയില്ലെന്നതും ശ്രദ്ധേയം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*