പശു സ്‌നേഹത്തെ കുറിച്ച്‌ സിനിമ എടുത്താല്‍ ബാഹുബലിയുടെ റെക്കോര്‍ഡ് പോലും തകര്‍ക്കും: ജസ്റ്റിസ് കട്ജു

മനുഷ്യരേക്കാള്‍ പരിഗണനയും സ്‌നേഹവും രാജ്യത്ത് പശുക്കള്‍ക്കാണ് ലഭിക്കുന്നതെന്ന പരിഹാസവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്ത് വര്‍ധിച്ചുവരുന്ന പശു സ്‌നേഹത്തെ കണക്കറ്റ് പരിഹസിക്കുന്നതാണ് ജസ്റ്റിസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയിലെ പശു സ്‌നേഹത്തെപ്പറ്റി ഒരു സിനിമ ചെയ്യുകയാണെങ്കില്‍ വന്‍ലാഭമായിരിക്കുമെന്ന് പശുക്കളോട് കാണിക്കുന്ന അമിത പ്രാധാന്യത്തെ പരാമര്‍ശിച്ചുകൊണ്ട് കട്ജു തന്റെ പോസ്റ്റില്‍ പറഞ്ഞു. ഹോളിവുഡിലെ പ്ലാനറ്റ് ഓഫ് എയ്പ്‌സ് എന്ന സിനിമ പോലുള്ളൊരു സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് കട്ജു പറഞ്ഞു. ദി പ്ലാനറ്റ് ഓഫ് കൗസ് എന്ന് പേരിടാം ചിത്രത്തിന്. സിനിമയില്‍ പശുക്കള്‍ മനുഷ്യരെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യട്ടെ. ബ്രമാണ്ഡ ചിത്രമായ ബാഹുബലി നേടിയതിനേക്കാള്‍ പത്തിരട്ടി ലാഭമായിരിക്കും സിനിമക്കെന്ന് കട്ജു കളിയാക്കുന്നു. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്ന കട്ജുവിന്റെ വിമര്‍ശനം. പശുക്കളെ വധിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*