ചുറ്റമ്ബലത്തില്‍ രക്തക്കറ; അമ്ബലപ്പുഴ ശ്രീകൃഷ് ണ സ്വാമി ക്ഷേത്രം അടച്ചു!!

അമ്പലപ്പുഴ ശ്രീകൃഷ് ണ സ്വാമി ക്ഷേത്രം അഞ്ച് ദിവസത്തേക്ക് അടച്ചു. ചുറ്റമ്പലത്തില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ക്ഷേത്രം അടച്ചത്. ശുദ്ധിക്രിയകള്‍ക്കു ശേഷമേ ക്ഷേത്രം ഇനി തുറക്കുകയുള്ളൂ. ക്ഷേത്രദര്‍ശനത്തിനെത്തിയ ആരുടെയെങ്കിലും കാലിലെ വെരിക്കോസ് വെയിന്‍ പൊട്ടിയതോ അല്ലെങ്കില്‍ ആദ്യമായി ആര്‍ത്തവമുണ്ടായതോ ആകാം കാരണമെന്നും സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തില്‍നിന്നും കാണാതായ തിരുവാഭരണം കഴിഞ്ഞദിവസം കാണിക്ക വഞ്ചിയില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊട്ടിച്ച നിലയിലായിരുന്നു തിരുവാഭരണം. ഇതിനിടെയാണ് ചുറ്റമ്പലത്തില്‍ രക്ത തുള്ളികളും കണ്ടെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*