പാതയോര മദ്യശാലാ നിരോധനം: 106 കോടിയുടെ കുറവെന്ന് ബെവ്കോ!

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധിയ്ക്ക ശേഷം മദ്യവില്‍പനയില്‍ കുറവ് സംഭവിച്ചതായി ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഏപ്രില്‍ മാസത്തില്‍ 106 കോടി രൂപയുടെ കുറവാണ് മദ്യവില്‍പനയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,078 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഇത്തവണ ഇതേസമയത്ത് 972 കോടിരൂപയുടെ വില്‍പന മാത്രമാണ് നടന്നതെന്നും ബെവ്കോ അറിയിച്ചു. വിദേശമദ്യ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെയും ബിയര്‍ വില്‍പനയില്‍ 50 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് വന്നശേഷം ബിയര്‍, വൈന്‍ പാര്‍ലറുകളായിരുന്നു ഏറ്റവുമധികം പൂട്ടിയത്. ഇത് സര്‍ക്കാരിന്റെ നികുതി വരുമാനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ നികുതി വരുമാനത്തില്‍ 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ ബെവ്കോയ്ക്ക് 175 ഔട്ട്ലെറ്റുകളാണുള്ളത്. ഇതില്‍ 100 എണ്ണം ഇനിയും തുറക്കാനുണ്ട്. കോടതി വിധിയെ തുടര്‍ന്ന് മദ്യാശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രാദേശിക എതിര്‍പ്പ് എല്ലായിടത്ത് നിന്നും ഉയരുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*