ബാഹുബലി 2 ആയിരത്തിഅഞ്ഞൂറ് കോടി ക്ലബിലെത്തി!

ബാഹുബലി 2 വിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇത് ആഹ്ലാദത്തിന്റെ നിമിഷം. ചിത്രം 1500 കോടി ക്ലബിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം ബോക്‌സ്ഓഫിസില്‍ 1500 കോടി കടക്കുന്നത്. ഇന്ത്യയില്‍നിന്നും 1227 കോടിയും വിദേശത്തുനിന്നും 275 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. റിലീസ് ചെയ്ത് 21 ദിവസം കൊണ്ടാണ് 1500 കോടി ക്ലബില്‍ ബാഹുബലി 2 എത്തുന്നത്.റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുളളില്‍തന്നെ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ബാഹുബലി 2 പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യദിനം 121 കോടി രൂപയാണ് ഇന്ത്യയില്‍നിന്നും ചിത്രം വാരിക്കൂട്ടിയത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപ ചിത്രം നേടിയെടുത്തു. മാത്രമല്ല പല കളക്ഷന്‍ റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തിരുന്നു. ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിന്റെയും സല്‍മാന്‍ ഖാന്‍ ചിത്രമായ സുല്‍ത്താന്റെയും ആദ്യ ആഴ്ച കളക്ഷന്‍ റെക്കോര്‍ഡുകളും ബാഹുബലി 2 മറികടന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*