Monthly Archives: May 2017

‘രണ്ടാമൂഴം’ മഹാഭാരതമായാല്‍ എന്താണ് പ്രശ്നം?

എം.ടി യുടെ നോവല്‍ ‘രണ്ടാമൂഴം’ സിനിമയായാല്‍ അതിനു മഹാഭാരതം എന്ന പേരിടുന്നതിനെ വിമര്‍ശിക്കേണ്ടതില്ലെന്ന വാദവുമായി സ്വാമി സന്ദീപനാന്ദ ഗിരി. 1000കോടി മുതൽമുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായിമാറാൻ പോകുന്ന സർവോപരി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും സന്ദീപനാന്ദ ഗിരി ചോദിക്കുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് സന്ദീപാനന്ദ തന്‍റെ നിലപാട് വ്യക്തമാക്കിയത്. സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം എന്തുകൊണ്ട് മഹാഭാരതമെന്നപേർ? പ്രിയ സുഹൃത്തുക്കളേ രണ്ടാമൂഴം എന്നത് മലയാള ശബ്ദമാണ്.1000കോടി മുതൽമുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായിമാറാൻ പോകുന്ന സർവോപരി ലോകത്തിന്റെ ...

Read More »

നാളെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസില്‍ സൗജന്യ യാത്ര!

കോട്ടയം ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ് സംഘടനകള്‍ നാളെ സൗജന്യ യാത്ര ഒരുക്കുന്നു. കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, കോട്ടയം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളാണ് സൗജന്യ യാത്ര ഒരുക്കുന്നത്. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു രാവിലെ സ്കൂളിലേയ്ക്കും തിരിച്ചും കോട്ടയം ജില്ലയിലെ സ്വകാര്യ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. യൂണിഫോം ധരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ യാത്രയ്ക്കു അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം ലഭിക്കില്ല.

Read More »

വി​ശാ​ലും വ​ര​ല​ക്ഷ്മി​യും ഒന്നിക്കുന്നു!!

കോളിവുഡില്‍ നിറഞ്ഞു നിന്ന ഒരു പ്രണയമായിരുന്നു വി​ശാ​ലിന്റെയും വ​ര​ലക്ഷ്മിയുടെയും. എന്നാല്‍ ഇരുവരും വളരെപെട്ടന്ന് തന്നെ വേര്‍പിരിഞ്ഞു. ​ പ്ര​ണ​യ​വും പ്ര​ണ​യ​പ​രാ​ജ​യ​വു​മൊ​ക്കെ​യായി വാർ​ത്ത​ക​ളിൽ നി​റ​ഞ്ഞു നി​ന്ന ഇരുവരും വീണ്ടും ഒന്നിക്കുന്നതായി സൂചന. ലിം​ഗു​സ്വാ​മി​ സംവിധാനം ചെയ്യുന്ന സ​ണ്ടൈ​ക്കോ​ഴി 2 എന്ന ചി​ത്ര​ത്തി​ലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാൻ ഇ​രു​വ​രും സ​മ്മ​തി​ച്ച​താ​യാ​ണ് കോ​ളി​വു​ഡിൽ നി​ന്നു​ള്ള റി​പ്പോർ​ട്ട്. പി​ണ​ക്ക​മെ​ന്ന​ത് ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​ഷ​യ​മാ​ണെ​ന്നും അ​ത് തൊ​ഴി​ലി​നെ ബാ​ധി​ക്ക​രു​തെ​ന്ന് നിർ​ബ​ന്ധ​മു​ണ്ടെ​ന്നും ഇ​രു​താ​ര​ങ്ങ​ളും അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോർ​ട്ടു​കൾ.

Read More »

ശ്രുതിയുമായുള്ള പിണക്കമല്ല കമലുമായി പിരിയാന്‍ കാരണം: ഗൗതമി

കമല്‍ഹാസനുമായിബന്ധം പിരിയാന്‍ കാരണം ശ്രുതി ഹാസനുമായുള്ള അഭിപ്രായവ്യത്യാസമാണെന്ന അഭ്യൂഹങ്ങളെ തള്ളി ഗൗതമി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി മനസ്സ് തുറന്നത്. എന്റെ ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നു അത്. വേര്‍പിരിയലിന്റെ വേദന എങ്ങനെയാണ് വിശദീകരിക്കേണ്ടത്. അതിന് വാക്കുകളില്ല. ഒരേ മേല്‍ക്കൂരയുടെ കീഴില്‍ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍ എങ്കിലും. ആത്യന്തികമായി ഞാനൊരു അമ്മയാണ്. എനിക്ക് ഒരു മകള്‍ മാത്രമാണ്. അവളെ നന്നായി വളര്‍ത്തുകയെന്നത് എന്റെ കടമയാണ്. എന്റെ കുടുംബം അങ്ങനെയാണ് ചെയ്യുന്നത്. ശ്രുതിയുമായുള്ള പിണക്കമൊന്നുമല്ല വിഷയം. രണ്ട് പേര്‍ ഒന്നിച്ച്‌ നില്‍ക്കുന്നു. ...

Read More »

തണ്ണി മത്തന്‍ മോഷ്ടിച്ചതിന് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍!!

തണ്ണി മത്തൻ മോഷ്ടിച്ചതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സ്‌പെഷൽ പോലീസ് ഓഫീസർ സുനെഹ്‌റ സിംഗ്, ഹോം ഗാർഡ് പവൻ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സഫിഡോണിലെ ജിൻഡ് പ്രദേശത്ത് തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം.  നഗരത്തിലെ കുറ്റകൃത്യം തടയാൻ വേണ്ടി പോലീസ് രാത്രി ജോലിക്ക് നിയോഗിച്ചതായിരുന്നു ഇരുവരെയും. എന്നാൽ ഇവർ തന്നെ കുറ്റം ചെയ്തതായി ഉന്നത പോലീസ് പറഞ്ഞു. മോട്ടോർ സൈക്കിളിൽ വന്ന രണ്ട് പേരും സമീപത്തെ കടയിൽ നിന്നും രണ്ട് ചാക്ക് തണ്ണി മത്തൻ മോഷ്ട്ടിച്ചു.  ഇത് ശ്രദ്ധയിൽ പെട്ട ഗാർഡ് ഇവരെ തടഞ്ഞെങ്കിലും ...

Read More »

“ക്യൂന്‍ ഓഫ് ഡാര്‍ക്ക്”

ത്വക്കിന്റെ നിറം കറുപ്പാണ് എന്നതിനെ വലിയ പോരായ്മയായി കാണുന്നവര്‍ക്ക് ഏറ്റവും നല്ല മറുപടിയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന ഈ മോഡല്‍. പേര് ന്യാകിം ഗാട്വാച്ച്‌. ദക്ഷിണ സുഡാന്‍ സ്വദേശി. ന്യാകിമിന്റെ ത്വക്കിന് സാധാരണയില്‍ കവിഞ്ഞ കറുപ്പു നിറമാണ്. അതു തന്നെയാണ് അവളുടെ സൗന്ദര്യവും. “ക്യൂന്‍ ഓഫ് ഡാര്‍ക്ക്” എന്നാണ് ന്യാകിമിന്റെ വിളിപ്പേര്. മോഡലിങ് തൊഴിലായി സ്വീകരിച്ച ശേഷം അമേരിക്കയിലാണ് ന്യാകിയുടെ താമസം. കറുപ്പിന്റെ സൗന്ദര്യം വിളിച്ചു പറയുന്ന നിരവധി ചിത്രങ്ങള്‍ ന്യാകിം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരീരത്തിന്റെ കറുത്തനിറം കുറയ്ക്കാന്‍ ...

Read More »

ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ പുറത്തിറക്കാന്‍ റോള്‍സ് റോയ്‌സ്!

ബ്രിട്ടീഷ് അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നും പുത്തന്‍ താരോദയം. ലോകത്തിലെ ഏറ്റവും വിലയേറിയ കാറായാണ് പുതിയ റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ അവതരിച്ചിരിക്കുന്നത്. 84 കോടി രൂപയാണ് സ്വെപ്റ്റ്‌ടെയിലിന്റെ വില. ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ വെച്ചാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയിലിനെ അവതരിപ്പിച്ചത്. 10 മില്ല്യണ്‍ യൂറോ (ഏകദേശം 84 കോടി രൂപ) വിലയുള്ള സ്വെപ്റ്റ്‌ടെയിലിനെ സിംഗിള്‍ യൂണിറ്റ് എഡിഷനായാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ ആദ്യത്തെയും അവസാനത്തെയും സ്വെപ്റ്റ്‌ടെയില്‍ മോഡലാണ് കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ റോള്‍സ് റോയ്‌സ് കാഴ്ചവെച്ചിരിക്കുന്നത്. അതേസമയം, സ്വെപ്റ്റ്‌ടെയിലിന്റെ ...

Read More »

സിനിമയിലേക്കു തിരിച്ചെത്തിയതിനു കാരണം വെളിപ്പെടുത്തി ജോമോള്‍!!

എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ ജോമോള്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സിനിമാ ലോകത്ത് മടങ്ങിയെത്തിയിരിയ്ക്കുകയാണ് താരം. ജോമോള്‍ അഭിനയിച്ച വികെപിയുടെ കെയര്‍ഫുള്‍ എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിയ്ക്കുന്നു. 2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തോട് ജോമോളിന്റെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പായിരുന്നു എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ജോമോള്‍ ...

Read More »

ചൈനയില്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായ് ദംഗല്‍!

ഇന്ത്യന്‍ ബോക്‌സോഫീസുകളില്‍ തരംഗമായി ബോളിവുഡ് താരം ആമീര്‍ഖാന്‍ യാത്ര തുടരുമ്പോള്‍ ചൈനയില്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന പുതുചരിത്രം കുറിച്ച് മുന്നേറുകയാണ് ആമിര്‍ ചിത്രം ദംഗല്‍. ചൈനയിലെ ഏറ്റവും പ്രമുഖമായ ടിക്കറ്റിങ് വൈബ്‌സൈറ്റ്‌ ‘മൊയാന്‍’ ആണ് ദംഗല്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആയിരം കോടി കടന്ന 32 ചിത്രങ്ങളുള്ള ചൈനയുടെ സിനിമാചരിത്രത്തില്‍ 33 ാമത് അംഗമായാണ് ദംഗലിന്റെ വന്‍ വിജയം. മെയ് അഞ്ചിനു റിലീസായ ചിത്രം 9000 തിയറ്ററുകളിലാണ് ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ...

Read More »

വിദ്യാര്‍ത്ഥികള്‍ അപകടത്തിലേക്ക്; പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്….!

വിദ്യാർത്ഥികൾക്കിടയിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. ആൺകുട്ടികളാണ് മദ്യവും പുകയിലയും ഉപയോഗിക്കുന്നത്. ഹയർസെക്കണ്ടറി തലത്തിലുള്ള വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കൂന്നത്. വിദ്യാർത്ഥികൾക്കിടയിൽ 29.6 ശതമാനം പേരും വിവിധ തരം പുകയില് ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതായാണ് പഠനം തെളിയിക്കുന്നത്. റീജണൽ കാൻസർ സെന്ററും നാഷണൽ സർവ്വീസ് സ്കീമും ചേർന്നാണ് പഠനം നടത്തിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മേഖലയിലെ പതിനഞ്ച് സ്കൂളുകളിലാണ് അധികൃതർ സർവ്വെ നടത്തിയത്. പെൺകുട്ടികൾ ഉപയോഗിക്കാറില്ല ആണ്‍കുട്ടികളാണ് പുകയിലയും മദ്യവും ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളിലാരും ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയില്ല. പത്ത് ...

Read More »