ആരാധകര്‍ക്ക് നിരാശയുണ്ടാക്കാവുന്ന പ്രശ്നം പരിഹരിച്ചു ബാഹുബലി എത്തും

ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ആദ്യ മൂന്നുദിവസത്തെ ടിക്കറ്റുകള്‍ കിട്ടാനില്ല.ഓണ്‍ലൈൻ വഴിയുള്ള ബുക്കിംഗില്‍ ഒരു ടിക്കറ്റും ലഭിക്കാത്ത അവസ്ഥയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ഷോകൾക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണെന്നാണ് തീയറ്ററുകളില്‍ നിന്നും ലഭിക്കുന്ന സൂചന. അതേ സമയം ചിത്രത്തിന്‍റെ വിതരണക്കാരും കേരളത്തിലെ മള്‍ട്ടിപ്ലെക്സുകളും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു. കേരളത്തിലെ മൾട്ടിപ്ലെക്സുകളില്‍ ബാഹുബലി 2 എത്തുമോ എന്ന് സംശയമാണ് തര്‍ക്കം മൂലം ഉണ്ടായിരുന്നത്. ഷെയറിന്‍റെ കാര്യത്തിൽ മള്‍ട്ടിപ്ലെക്സുകളും ബാഹുബലിയുടെ വിതരണക്കാരും തര്‍ക്കമുണ്ടെന്നാണ് കേരള ഓണ്‍ലൈവ് ന്യൂസിന് കിട്ടിയ വിവരം. എന്നാല്‍ വൈകുന്നേരത്തോടെ തീര്‍ത്തു. ഇതോടെ ഇതുവരെ ആരംഭിക്കാത്ത മൾട്ടിപ്ലെക്സിൽ ഓൺലൈൻ ബുക്കിംഗ് ഉടന്‍ തുടങ്ങും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*