Breaking News

Monthly Archives: April 2017

മന്ത്രി മണിയുടെ പ്രസംഗം ഗൗരവകരം, ഡിജിപി ഇതൊന്നും കാണുന്നില്ലേയെന്ന് ഹൈക്കോടതി

വൈദ്യുത മന്ത്രി എംഎം മണിയുടെ പ്രസംഗം ഗൗരവകരമെന്ന് ഹൈക്കോടതി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. മണിയുടെ പ്രസംഗം സ്ത്രീകളെ അപമാനിക്കുന്നതല്ലെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും മണി നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള പരാമര്‍ശം മന്ത്രി നടത്തിയിട്ടുണ്ടെങ്കില്‍ അത് മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കുറിച്ച് എന്തും പറയാമെന്നാണോ എന്നാണ് ഹൈക്കോടതി മറുചോദ്യം ഉന്നയിച്ചത്. മാധ്യമ പ്രവര്‍ത്തകരും മനുഷ്യരാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പൗരാവകാശം ഉണ്ടെന്ന് മറക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. ...

Read More »

അമ്മ ഹോട്ടല്‍ മാതൃകയില്‍ ഇനി കേരളത്തിലും….

തമിഴ്‌നാട്ടില്‍ ജയലളിത പരീക്ഷിച്ച് വിജയിച്ച അമ്മ ന്യായവില ഹോട്ടലുകളുടെ മാതൃകയില്‍ കേരളത്തിലും നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച പ്രഖ്യാപനത്തില്‍ ന്യായവില ഹോട്ടലുകളും ഇടംപിടിച്ചേക്കും.ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാകും ഹോട്ടലുകള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ വന്‍ വില ഈടാക്കുന്ന സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിക്കാനൊരുങ്ങുന്നത്.നിലവില്‍ അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കനുസരിച്ച് ഹോട്ടലുകള്‍ സ്വന്തംനിലക്ക് വില കൂട്ടുകയാണ്. ഭക്ഷണപദാര്‍ഥങ്ങളുടെ വിലവിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മിക്കയിടത്തും പാലിക്കുന്നില്ല. ഇത് ഉറപ്പുവരുത്താന്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒറ്റക്കും ലീഗല്‍ മെട്രോളജി ...

Read More »

ആയോധനമുറകള്‍ക്കായി മോഹന്‍ലാല്‍ അമേരിക്കയിലേക്ക്!

ആയോധനമുറകള്‍ക്കായി  മോഹന്‍ലാല്‍ അമേരിക്കയിലേക്ക്!രണ്ടാമൂഴത്തിലെ ഭീമനാകേണ്ടി വരുമ്ബോള്‍ മോഹന്‍ലാല്‍ എന്ന നടന് മുന്നില്‍ ഒരുപാട് വെല്ലുവിളികളാണ് ഉള്ളത്. അവയില്‍ പ്രധാനമാണ് ആയോധനകലകളിലെ അഭ്യാസം.’രണ്ടാമൂഴം’ എന്ന ചിത്രത്തില്‍ പല തരത്തിലുള്ള യുദ്ധ മുറകളാണുള്ളത്. ‘ഗദായുദ്ധം’ മുതല്‍ കാറ്റിന്റെ വേഗത്തിലുള്ള ‘രദയുദ്ധം’ വരെ ‘രണ്ടാമൂഴ’ത്തിലുണ്ട്. ഇത്തരത്തിലുള്ള യുദ്ധ മുറകളുടെ പരീശീലനത്തിനായി മോഹന്‍ലാല്‍ അടുത്ത വര്‍ഷം അമേരിക്കയിലെ ഗ്ലാഡിയേറ്റഴ്സിന്റെ മുന്നിലേക്ക് പോകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എല്ലാ വെല്ലുവിളികളും ഒരു തികഞ്ഞ നടന്‍റെ ആത്മ സമര്‍പ്പണത്തോടെ ഏറ്റെടുക്കാറുള്ള മോഹന്‍ലാല്‍ ഭീമന്‍റെ ശരീര ഭാഷയും മാനസിക വ്യഥകളുമൊക്കെ അനായാസം ഉള്‍ക്കൊള്ളുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read More »

പാക് വെബ്ബ്സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാര്‍ അഴിഞ്ഞാടുന്നു …

പാകിസ്താനിലെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ രാജിസന്ദേശം മലയാളത്തില്‍. റാവല്‍പ്പിണ്ടി കാര്‍ഷിക സര്‍വകലാശാലയുടെ വെബ്സൈറ്റിലാണ് വിസിയുടെ രാജിസന്ദേശം. മലയാളത്തിലെ രാജിസന്ദേശം കണ്ട് ഞെട്ടണ്ട. വെബ്സൈറ്റ് ഹാക് ചെയ്ത കേരള സൈബര്‍ വാരിയേഴ്സാണ് മലയാളത്തില്‍ രാജിസന്ദേശം പോസ്റ്റ് ചെയ്ത് പണി കൊടുത്തത്. ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതോടെയാണ് മലയാളി ഹാക്കര്‍മാര്‍ പണി തുടങ്ങിയത്. പാകിസ്താനിലെ പ്രമുഖ വെബ്സൈറ്റുകള്‍ എല്ലാം കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്യുന്നുണ്ട്. പാക് സര്‍ക്കാരിന് കീഴിലുള്ളതും പൊതുസ്ഥാപനങ്ങളുടേതുമാണ് ആക്രമിക്കപ്പെട്ട സൈറ്റുകളില്‍ ഏറെയും. എനിക്കൊന്നും പറയാന്‍ ഇല്ല, എല്ലാം ഇവന്മാര്‍ ...

Read More »

യുവതി നടുറോഡില്‍ കുഞ്ഞിനു ജന്മം നല്‍കി

മലപ്പുറത്ത് നടുറോഡില്‍ യുവതി കുഞ്ഞിനു ജന്മം നല്‍കി. മലപ്പുറം കരുവാരക്കുണ്ടില്‍ ആദിവാസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡില്‍ കുഞ്ഞിനു ജന്മം നല്‍കിയത്. ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേയ്ക്കു നടന്നു പോകുന്നതിനിടയിലാണു രാധികയ്ക്കു വേദന അനുഭവപ്പെട്ടത്. തുടര്‍ന്നു വേദന കൂടുകയും യുവതി റോഡരികില്‍ തന്നെ പ്രസവിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു എങ്കിലും പ്രസവശേഷമാണ് അവര്‍ സംഭവസ്ഥലത്ത് എത്തിയത്.

Read More »

ആരാധകര്‍ക്ക് നിരാശയുണ്ടാക്കാവുന്ന പ്രശ്നം പരിഹരിച്ചു ബാഹുബലി എത്തും

ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ആദ്യ മൂന്നുദിവസത്തെ ടിക്കറ്റുകള്‍ കിട്ടാനില്ല.ഓണ്‍ലൈൻ വഴിയുള്ള ബുക്കിംഗില്‍ ഒരു ടിക്കറ്റും ലഭിക്കാത്ത അവസ്ഥയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ഷോകൾക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണെന്നാണ് തീയറ്ററുകളില്‍ നിന്നും ലഭിക്കുന്ന സൂചന. അതേ സമയം ചിത്രത്തിന്‍റെ വിതരണക്കാരും കേരളത്തിലെ മള്‍ട്ടിപ്ലെക്സുകളും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു. കേരളത്തിലെ മൾട്ടിപ്ലെക്സുകളില്‍ ബാഹുബലി 2 എത്തുമോ എന്ന് സംശയമാണ് തര്‍ക്കം മൂലം ഉണ്ടായിരുന്നത്. ഷെയറിന്‍റെ കാര്യത്തിൽ മള്‍ട്ടിപ്ലെക്സുകളും ബാഹുബലിയുടെ വിതരണക്കാരും തര്‍ക്കമുണ്ടെന്നാണ് കേരള ഓണ്‍ലൈവ് ന്യൂസിന് കിട്ടിയ വിവരം. എന്നാല്‍ വൈകുന്നേരത്തോടെ ...

Read More »

എസ്.എസ്.എല്‍.സി ഫലം മേയ് അഞ്ചിന്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് അംഗീകരിച്ച ശേഷമാണു ഫലം പ്രസിദ്ധീകരിക്കുക. വ്യാഴാഴ്ചയോടെ എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയം അവസാനിക്കും. തുടര്‍ന്ന് മാര്‍ക്ക് പരിശോധന ശനിയാഴ്ച വരെ തുടരും. അതേസമയം, ഹയര്‍ സെക്കന്‍ഡറി ഫലം വൈകിയേക്കും. മെയ് 10നു ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, അത് മെയ് 15 വരെ നീളുമെന്നാണു ലഭിക്കുന്ന സൂചന. ഫലം പിഴവ് വരുത്താതെ പ്രസിദ്ധീകരിക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു പ്രഖ്യാപനം 12ലേക്ക് മാറ്റുന്നത്.

Read More »

സേ​ന​യു​ടെ തി​രി​ച്ച​ടി: 10 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ തി​രി​ച്ച​ടി. സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 10 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ആ​ക്ര​മ​ണം.ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​യി​സ്റ്റു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 26 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു തി​രി​ച്ച​ടി​യാ​യാ​ണ് ഇ​ന്ന് ന​ട​ന്ന ആ​ക്ര​മ​ണം.എ​ന്നാ​ല്‍ മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കി​ടെ സൈ​നി​ക ഹെ​ലി​കോപ്​റ്റ​ര്‍ ഇ​ടി​ച്ചി​റ​ക്കേ​ണ്ടി​വ​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ച് കോ​ബ്ര ക​മാ​ന്‍​ഡ​ര്‍​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Read More »