Breaking News

എബി സിനിമയ്ക്ക് ത്രി ഡി പരസ്യ ബോര്‍ഡ്!

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബി ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് . മുന്‍നിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയൊരു ത്രി ഡി പരസ്യബോര്‍ഡ്. എറണാകുളം വൈറ്റിലയിലാണ് എബി സിനിമയുടെ വലിയൊരു പരസ്യ ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. മലയാള സിനിമയില്‍ തന്നെ ഇതുപോലൊരു ത്രിഡി പരസ്യം ഇതാദ്യമാണ്. സ്ഥിരം പ്രചരണതന്ത്രങ്ങളില്‍ നിന്നുമാറി മാര്‍ക്കറ്റിങിന്റെ പുതിയ മേഖലകള്‍ തേടിപ്പോകുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന് തീര്‍ച്ച.പുതുതലമുറയിലെ നിര്‍മാതാക്കള്‍ ചിത്രം നിര്‍മിക്കുന്നതിനൊപ്പം അവ പ്രേക്ഷകരിലെത്തിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. പെരുമ്ബാവൂര്‍ സ്വദേശിയായ സുധീര്‍ പാപ്പച്ചന്റെ ആശയം രൂപകല്‍പന ചെയ്ത് 25 അടി നീളമുള്ള വിമാനത്തിന്റെ മോഡല്‍ ഉണ്ടാക്കിയത് അനില്‍ കുമാര്‍ ആണ്.
പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല, പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് എബി എന്ന സിനിമ. ഒരാളുടെമാത്രം കഥയല്ല, സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങള്‍ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് കഥയുടെ സാരം.
വെല്ലുവിളികള്‍ നേരിട്ട് ജീവിതവിജയം നേടുന്ന കഥാപാത്രമായാണ് വിനീത് എത്തുക. വിനീതിന്റെ കരിയറിലെ ഏറ്റവുമികച്ച കഥാപാത്രമാകും എബി. ചിത്രത്തിനായി പ്രത്യേക തയാറെടുപ്പുകള്‍ താരം നടത്തിയിരുന്നു. സിനിമയില്‍ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അനില്‍ ജോണ്‍സണ്‍, ബിജിപാല്‍, ജെസണ്‍ ജെ നായര്‍ എന്നിവരാണ് സംഗീതം. ചിത്രസംയോജനം ഇ എസ് സൂരജ്. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവായ സുവിന്‍ കെ വര്‍ക്കിയാണ് എബിയുടെ നിര്‍മാണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*