വിദ്യാ ബാലന്‍റെ ആമിയില്‍ നിന്നുള്ള പിന്മാറ്റത്തിനെതിരെ ആഞ്ഞടിച്ചു കമല്‍!

ആമി സിനിമയില്‍ നിന്ന് പിന്‍മാറിയ ബോളിവുഡ് താരം വിദ്യാ ബാലനെതിരെ ആഞ്ഞടിച്ച്‌ സംവിധായകന്‍ കമല്‍. കഥാപാത്രമാകാന്‍ കഴിയുന്നില്ലെന്നാണ് വിദ്യാബാലന്‍ പിന്‍മാറ്റത്തിന് കാരണമായി പറഞ്ഞതെന്നും എന്നാല്‍ ഇത് ശരിയാണെന്ന് കരുതുന്നില്ലെന്നും കമല്‍ പറഞ്ഞു. എന്റെ 37 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. വിദ്യയുടെ തീരുമാനം വ്യക്തിപരമായി എന്നെ വേദനിപ്പിച്ചെന്നും കമല്‍. മൂന്നു മാസം മുമ്ബ് സിനിമയുടെ സ്ക്രിപ്റ്റ് അയച്ചുകൊടുത്തിരുന്നു. വിദ്യാബാലന്‍ അത് പഠിച്ചതു കൂടാതെ മലയാളം പഠിക്കാന്‍ ടീച്ചറെയും ഏര്‍പെടുത്തി. ചിത്രീകരണത്തിന് വരാനുള്ള വിമാനടിക്കറ്റും അയച്ചുകൊടുത്തു. അതിന് പിന്‍വാങ്ങുന്നുവെന്ന് അറിയിച്ചത്. തങ്ങള്‍ക്കിഷ്ടപ്പെടാത്തതു ചെയ്യാന്‍ സമ്മതിക്കാത്ത അസഹിഷ്ണുത തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന് കരുതുന്നു. ആ തരത്തില്‍ മാധവികുട്ടിയുടെ ജീവിതം തന്നെയാണ് പ്രകോപനമായതെന്നും കമല്‍ പറഞ്ഞു.

വിദ്യാബാലന് ഹിന്ദിസിനിമയില്‍ അടുത്തകാലത്ത് ഉണ്ടായ ചില തിരിച്ചടികളും മറ്റൊരു കാരണമാകാം. വിദ്യയെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവന്ന സംവിധായകനെന്ന നിലയില്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നാല്‍ സിനിമ സംബന്ധിച്ച അവസാന വാക്ക് നടീ നടന്മാരല്ല. സംവിധായകനാണ്. അതുകൊണ്ടാണ് മഞ്ജുവിനെ ആമിയാക്കിയത്. മാധവികുട്ടിയാകാന്‍ മഞ്ജുവിന് കുറെ തടിവയ്ക്കേണ്ടിവരുമെന്നും ആ വെല്ലുവിളി നടിയെന്ന നിലയില്‍ മഞ്ജു ഏറ്റെടുക്കുമെന്നും കമല്‍ പറഞ്ഞു. ചിത്രീകരണം തുടങ്ങാനിരിക്കെ വിദ്യാ ബാലന്‍ അപ്രതീക്ഷിതമായി പിന്‍മാറിയത് ജോലിയോടും സിനിമയോടും കാണിച്ച തികഞ്ഞ വഞ്ചനയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് റാഫേല്‍ പി തോമസ് പറഞ്ഞു. സാമ്ബത്തിക നഷ്ടമുണ്ടാക്കിയതിന് പുറമെ ഏറെ മാനസിക പ്രയാസത്തിനും കാരണമായി. അതുകൊണ്ടു തന്നെ വിദ്യബാലനെതിരെ നിയമനടപടിയെകുറിച്ചടക്കം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രൂപ സാദൃശ്യത്തിനുമപ്പുറം സ്വഭാവത്തിലും ജീവിതത്തിലും മാധവികുട്ടിയും മഞ്ജുവും തമ്മിലുള്ള സാദൃശ്യങ്ങളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കമല്‍ പറഞ്ഞു. അതിനെ വിജയത്തിലെത്തിക്കുകയാണ് സംവിധായകനെന്ന നിലയില്‍ നേരിടുന്ന വെല്ലുവിളി. കച്ചവട ചേരുവകകളില്ലാതെ സത്യസന്ധമായാകും സിനിമയില്‍ മാധവിക്കുട്ടിയുടെ ജീവിതത്തെ സമീപിക്കുക. ദിലീപുമായുള്ള സൗഹൃദം ഇതിനെ ബാധിക്കില്ല. അങ്ങനെ സിനിമയെ സമീപിക്കുന്ന വ്യക്തിയല്ല, ദിലീപെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ നായികയാകുന്ന കമല്‍ ചിത്രമാണ് ആമി. ഈ പുഴയും കടന്ന് എന്ന സിനിമയിലും കമലിന്റെ സംവിധാനത്തില്‍ മഞ്ജു അഭിനയിച്ചിരുന്നു. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്. ജാവേദ് അക്തറാണ് ഗാനരചന. മധു നീലകണ്ഠനാണ് ക്യാമറ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*