കീഴടങ്ങിയാല്‍ ശശികല പരപ്പന അഗ്രഹാര ജയിലിലേക്ക്!

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ച എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ജഡ്ജി അശ്വത് നാരായണന് മുമ്ബാകെ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക ഹൈക്കോടതിയാണ് ശിക്ഷിച്ചത് എന്നതിനാല്‍ കീഴടങ്ങിയാല്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കാവും കൊണ്ടുപോവുക. നിലവില്‍ ശശികല താമസിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ എന്ന് കീഴടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാനും പാര്‍ട്ടി തലത്തില്‍ നീക്കമുണ്ട്.

അതേസമയം, മറ്റാരുടേയും പിന്തുണയില്ലാതെ ജയലളിതയുടെ ഭരണം തുടരുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. ജയയുടെ ആത്മാവ് തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പനീര്‍ശെല്‍വത്തെ അംഗീകരിക്കില്ലെന്ന് ശശികലപക്ഷം എംഎല്‍എമാരായ തങ്കത്തമിഴ് സെല്‍വനും പളനിയപ്പനും അറിയിച്ചു. ആരൊക്കെ വന്നാലും കൂറുമാറില്ല. ശശികലയ്ക്കൊപ്പം നില്‍ക്കുമെന്നും അവര്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*