പെന്‍ഷന്‍ പ്രായം ആയി ഉയര്‍ത്താന്‍ ഗവണ്‍മെന്റ് തലത്തില്‍ നീക്കം തുടങ്ങി

സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആയി ഉയര്‍ത്താന്‍ ഗവണ്‍മെന്റ് തലത്തില്‍ നീക്കം തുടങ്ങി. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണിത്. ഇതിന്റെ മുന്നോടിയായി ഏപ്രില്‍ ഒന്ന് മുതല്‍ വിവിധ മാസങ്ങളിലായി വിരമിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരെയും 2018 മാര്‍ച്ച്‌ 31വരെ തുടരാന്‍ അനുവദിക്കണമെന്ന് ധനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു.2011ല്‍ അന്നത്തെ വി.എസ് സര്‍ക്കാര്‍ ഇതുപോലെ വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയപ്പോള്‍, 55വയസില്‍ വിരമിക്കേണ്ടിയിരുന്ന ഭൂരിഭാഗം ജീവനക്കാരുടെയും വിരമിക്കല്‍ പ്രായം ഫലത്തില്‍ 56 ആയി ഉയര്‍ന്നിരുന്നു.തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ വിരമിക്കല്‍ ഏകീകരണം എടുത്തു കളയുകയും പെന്‍ഷന്‍പ്രായം 56 ആക്കി നിജപ്പെടുത്തുകയും ചെയ്തു.പിന്നീട്, സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ സമ്ബ്രദായം നടപ്പാക്കിയപ്പോള്‍, അതുപ്രകാരം സര്‍വീസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തിയിരുന്നു. 2012 മേയ് മാസത്തിന് ശേഷം ഏറ്റവുമധികം പേര്‍ വിരമിക്കാന്‍ പോകുന്നത് വരുന്ന മേയ് മാസത്തിലാണെന്നതുകൂടി കണക്കിലെടുത്താണ് വിരമിക്കല്‍ ഏകീകരണത്തിന് ധനവകുപ്പിന്റെ നിര്‍ദ്ദേശം.വിരമിക്കല്‍ ഏകീകരണ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം പെന്‍ഷന്‍ പ്രായം 57 ആയി ഉയരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*