മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തമിഴിലേക്ക്; നായകവേഷത്തില്‍ സ്റ്റൈല്‍മന്നന്‍ രജനീകാന്ത്!

റിലീസ് ചെയ്ത മൂന്നാം വാരവും വിജയകരമായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ തമിഴിലേക്ക്. മോഹന്‍ലാലിന് പകരം രജനീകാന്താണ് തമിഴില്‍നായകനാവുക. മുന്തിരിവള്ളികളുടെ സംവിധായകനായ ജിബു ജേക്കബ് തന്നെയാണ് ചിത്രം തമിഴിലൊരുക്കുന്നത്. നായകറോളില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് എത്തും. നേരത്തേ മമ്മൂട്ടി നായകനായ കഥ പറയുമ്ബോള്‍ തമിഴില്‍ കുസേലന്‍ ആയപ്പോള്‍ നായകന്‍ രജനീകാന്ത് തന്നെയായിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളായ തേന്‍മാവിന്‍ കൊമ്ബത്ത് മുത്തു ആയപ്പോഴും മണിച്ചിത്രത്താഴ് ചന്ദ്രമുഖി ആയപ്പോഴും രജനി തന്നെയായിരുന്നു നായക സ്ഥാനത്ത്. മധ്യവര്‍ഗ കുടുംബത്തിന്റെ കഥ പറഞ്ഞ മുന്തിരിവള്ളികള്‍ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തെലുങ്ക് റിമേക്കിനായി തെലുങ്ക് നടന്‍ വെങ്കിടേഷ് മുന്നോട്ടുവന്നിരുന്നു. മോഹന്‍ലാലിന്റെ ‘ദൃശ്യ’ത്തിന്റെ തെലുങ്ക് പതിപ്പിലും വെങ്കിടേഷ് തന്നെയാണ് അഭിനയിച്ചത്. സിന്ദുരാജ് തിരക്കഥയെഴുതിയ മുന്തിരിവള്ളികളില്‍ ഉലഹന്നാന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിച്ചത് .ജെയിംസ് വി ജെ യുടെ പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കിയാണ് സിന്ദുരാജ് തിരക്കഥയൊരുക്കിയത് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*