മുംബൈയില്‍ പൊതുശൗചാലയത്തിന്‍റെ സെപ്റ്റിക്ടാങ്ക് തകര്‍ന്ന് മൂന്നു മരണം!

ഇന്ദിരാനഗറില്‍ പൊതുശൗചാലയത്തിന്റെ സെപ്റ്റിക്ടാങ്ക് തകര്‍ന്നു മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ഇരുപതോളം പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസം ഏതാണ്ട് 5000 ആളുകള്‍ ഉപയോഗിക്കുന്ന പൊതുശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് ആണ് തകര്‍ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*