മോളിവുഡില്‍ ദുല്‍ഖര്‍ സല്‍മാന് അഞ്ചാം പിറന്നാള്‍ !

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് അഞ്ച് വര്‍ഷം. മമ്മൂട്ടിയുടെ മകന്‍ ആയി ഒരു ഫെബ്രുവരി മൂന്നിന് മലയാളികള്‍ക്ക് മുന്നിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ സ്വന്തം കുഞ്ഞിക്കയാണ്. ദുല്‍ഖര്‍ മലയാള സിനിമ കീഴടക്കിയതിന്റെ അരപതിറ്റാണ്ട് ആഘോഷമാക്കുകയാണ് ആരാധകര്‍. 5 വര്‍ഷം കൊണ്ട് 18 സിനിമകള്‍ അതില്‍ 11ഉം സൂപ്പര്‍ ഹിറ്റുകള്‍. മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടുംനവാഗതര്‍ ഒരുക്കിയ ലോ ബജറ്റ് ചിത്രം സെക്കന്‍ഡ് ഷോയിലൂടെ അരങ്ങേറ്റം. ലാലു മുതല്‍ ജോമോന്‍ വരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍. ഇന്ന് മലയാളത്തിലെ യുവനിരയിലെ ഏറ്റവും തിളക്കമുള്ള താരം. ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍, ചാര്‍ലി, കലി, കമ്മട്ടിപ്പാടം തുടങ്ങി വേഷമിട്ട ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ്.

എബിസിഡിയിലൂടെ പിന്നണി ഗായകനായും അരങ്ങേറ്റം കുറിച്ചു. വായ്മൂടി പേസവും എന്ന ചിത്രത്തിലൂടെ തമിഴിലേക്ക്. മണിരത്നം ചിത്രം ഓ കാതല്‍ കണ്‍മണിയിലൂടെ തെന്നിന്ത്യയുടെയും പ്രിയതാരമായി. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ അതിഥി താരം. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങളും മികച്ച പ്രതികരണം സ്വന്തമാക്കുന്നു. ബോളീവുഡ് സംവിധായകന്‍ ബിജോയ് നമ്ബ്യാരുടെ സോളോയും അമല്‍ നീരദിന്റെ സിഐഎ യുമാണ് പ്രതീക്ഷ നല്‍കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍. എങ്കിലും മമ്മൂക്കയുമൊത്തുള്ള ചിത്രം ഈ വര്‍ഷമെങ്കിലും പ്രഖ്യാപിക്കുമോ എന്നാണ് കുഞ്ഞിക്കയുടെ ആരാധകര്‍ കാത്തിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*