Breaking News

മോഹന്‍ ലാല്‍ അദ്ധ്യാപകനാകുന്നു; ലാലുമായുള്ള ലാല്‍ ജോസിന്‍റെ കന്നിചിത്രം..!

മമ്മൂട്ടിക്ക് പിന്നാലെ നടന്‍ മോഹന്‍ലാലും അദ്ധ്യാപകനാകുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അദ്ധ്യാപകനാവുന്നത്. ഇതാദ്യമായാണ് ലാല്‍ ജോസ് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നത്. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും നിശ്ചയിച്ച്‌ വരുന്നതേയുള്ളൂ. ബെന്നി. പി. നായരമ്ബലത്തിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ തിരക്കഥ ബെന്നി പി. നായരമ്ബലം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ബാനര്‍ ആശിര്‍വാദ് സിനിമാസ്.ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തനങ്ങളും ദ്രുദഗതിയില്‍ നടക്കുന്നു.

ചിത്രത്തിനു പേരിട്ടിട്ടില്ല. വൈകാതെ ഷൂട്ടിങ് തുടങ്ങും. ശ്യാംധര്‍, അജയ് വാസുദേവ് എന്നിവരുടെ ചിത്രങ്ങളിലാണ് മമ്മൂട്ടി അദ്ധ്യാപക വേഷത്തിലെത്തുന്നത്. കളമശേരിയില്‍ ചിത്രീകരണമാരംഭിച്ച ശ്യാംധര്‍ ചിത്രത്തില്‍ അദ്ധ്യാപകരെ പഠിക്കുന്ന അദ്ധ്യാപകന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഇടുക്കിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന ഈ കഥാപാത്രത്തിലൂടെ സരസമായ ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ശ്യാംധര്‍ അവതരിപ്പിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*