സംശയങ്ങള്‍ക്ക് വിട; മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ തന്നെ..!

മാധവിക്കുട്ടിയുടെ ജീവിത കഥപറയുന്ന ആമിയില്‍ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്നു. മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമലിന്റെ ആമി എന്ന സിനിമയില്‍ മഞ്ജു വാര്യറാണ് നായിക. കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്നു വിദ്യാബാലന്‍ പിന്മാറിയതോടെയാണ് മഞ്ജുവിലേക്ക് കഥാപാത്രമെത്തിയത്.
പലതവണ നീണ്ടുപോയ പ്രോജക്‌ട് ആണ് ആമി. 2015 സെപ്റ്റംബറില്‍ ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിനായി കമല്‍ മുംബൈയിലെത്തുകയും സംഗീതം അടക്കമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തതുമാണ്. സിനിമയില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നുവെന്നും ചിത്രത്തിനായി വിദ്യ മലയാളം പഠിക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പെട്ടന്നാണ് നടി പിന്മാറിയത്.

 വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്.
ആദ്യം സിനിമയുടെ കഥ ഇഷ്ടമായെന്നും കരാര്‍ ഒപ്പിട്ടെന്നും എന്നാല്‍ അവസാന തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. സ്ത്രീപ്രാധാന്യമുള്ള സിനിമകളില്‍ ജീവസുറ്റ കഥാപാത്രങ്ങളെ പകര്‍ന്നാടിയ മഞ്ജു വാര്യറുടെ മറ്റൊരു വേറിട്ട അഭിനയം കാണുവാനാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എഴുത്തിലും ജീവിതത്തിലും ഒരുപാട് അര്‍ത്ഥതലങ്ങള്‍ തീര്‍ത്ത എഴുത്തുകാരിയുടെ ജീവിതം മഞ്ജുവില്‍ ഭദ്രമാണെന്ന് മുന്‍കാലസിനിമകള്‍ തന്നെ തെളിവ്. കാത്തിരിക്കാം ആമിയ്ക്കായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*