200 റണ്‍സ് കൂട്ടുകെട്ടുമായി കോലിയും രഹാനെയും, ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്..!

ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. മൂന്ന് വിക്കറ്റിന് 356 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ സ്കോര്‍ 440 റണ്‍സ് കടന്നു. അര്‍ധസെഞ്ചുറിയുമായി ബാറ്റു ചെയ്യുന്ന അജിങ്ക്യെ രഹാനെയും 150 റണ്‍സ് പിന്നിട്ട വിരാട് കോലിയുമാണ് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടു നയിക്കുന്നത്. ഇരുവരും നാലാം വിക്കറ്റില്‍ ഇതുവരെ 45 ഓവറില്‍ 209 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റില്‍ കോലിയും രഹാനെയും ഇത് മൂന്നാം തവണയാണ് 200ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്.

ആദ്യ ദിനം സെഞ്ചുറി നേടിയ മുരളി വിജയും 83 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ നല്‍കിയത്. മുരളി വിജയ് 108 റണ്‍സും പൂജാര 83 റണ്‍സും നേടി. അതേ സമയം ഓപ്പണര്‍ ലോകേഷ് രാഹുലിന് തിളങ്ങാനായില്ല. രണ്ടു റണ്‍സെടുത്ത രാഹുല്‍ ആദ്യ ഓവറില്‍ തന്നെ പുറത്താകുകയായിരുന്നു.

150 runs for #TeamIndia Captain @imVkohli @Paytm Test Cricket #INDvBAN pic.twitter.com/tBJ6K07Fz1

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*