Breaking News

താരപുത്രന്‍മാരുടെ നിരയിലേക്ക് ഒരാള്‍ കൂടി.ഐആം 21ല്‍ നായിക മിയ!

താരപുത്രന്‍മാരുടെ നിരയിലേക്ക് മണിയന്‍ പിള്ള രാജുവിന്റെ മകനും. പ്ലസ് ടു എന്ന ചിത്രമൊരുക്കിയ ഷെബിയുടെ പുതിയ ചിത്രത്തിലാണ് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാകുന്നത്. ഐആം 21 എന്നാണ് സിനിമയുടെ പേര്. തമിഴില്‍ ഒരു സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഷെബി യുവതാരങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രണയകഥ ഒരുക്കുന്നത്. അല്‍ത്താരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണന്‍, സി ആര്‍ സലിം എന്നിവരാണ് നിര്‍മ്മാണം.

മിയയാണ് നായിക. മാര്‍ച്ചിലാണ് ചിത്രീകരണം. ഊട്ടിയും ആലപ്പുഴയും കൊച്ചിയുമാണ് ലൊക്കേഷനുകള്‍.


എം രഞ്ജിത്തിന്റെ സംവിധാനത്തില്‍ ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തില്‍ നായകനായി നിരഞ്ജ് അഭിനയിച്ചിരുന്നു. ഈ ചിത്രവും റൊമാന്റിക് ത്രില്ലറായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*