സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തുപോയി മദ്യപിക്കരുതെന്ന് നിര്‍ദ്ദേശം.!

മദ്യനിരോധനത്തിന്റെ ചുവടുപിടിച്ച്‌ ബിഹാറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ലഹരി ഉപയോഗം കുറയ്ക്കാന്‍ കര്‍ശന നടപടിയെടുക്കുന്നു. ഇനിമുതല്‍ സംസ്ഥാനത്തിന് പുറത്തുപോയാലും ജീവനക്കാര്‍ മദ്യപിക്കരുതെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജുഡീഷ്യല്‍ ഒഫീസര്‍മാര്‍ ഉള്‍പ്പെടെ 1976ലെ ബീഹാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ നിയമം ദേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അനുകൂല തീരുമാനമെടുത്തതായി കാബിനറ്റ് കോര്‍ഡിനേഷന്‍ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്റോത്ര മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ബിഹാറില്‍ സമ്ബൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മദ്യപിക്കുന്നവര്‍ക്ക് എട്ട് വര്‍ഷം വരെയാണ് തടവ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് സമ്ബൂര്‍ണ്ണ മദ്യ നിരോധനമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*