ഹോണ്ടയുടെ ആക്റ്റീവ 125 സി സിയുടെ പുതിയ പതിപ്പ്..!

 

ഇന്ത്യയില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിച്ച സ്കൂട്ടറുകളുടെ സൂപ്പര്‍സ്റ്റാറായ ഹോണ്ട ആക്റ്റീവ 125 സി സിയുടെ പുതിയ പതിപ്പായ ബി എസ് IV ചൊവ്വാഴ്ച പുറത്തിറങ്ങി. ആറ് ലക്ഷത്തിലധികം കസ്റ്റമറുള്ള ആക്റ്റീവയുടെ പുതിയ പതിപ്പില്‍ ബി എസ് IV എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് പുറന്തള്ളപ്പെടുന്ന എഞ്ചിന്റെ ചൂടിന്റെ അളവ് കുറക്കാന്‍ സഹായിക്കുമെന്ന് കമ്ബനി പറയുന്നു. ഹോണ്ടയുടെ എക്കോ ടെക്നോളജി (എച് ഇ ടി) യാണ് എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലാംപ് ഓണ്‍ (എ എച് ഒ) എന്ന സംവിധാനമാണ് ലൈറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് മഞ്ഞ്, മഴ, വെളുപ്പ്, സന്ധ്യാസമയം തുടങ്ങി എല്ലാ സമയത്തും വണ്ടി സൗകര്യപ്രദമായി ഓടിക്കാന്‍ സഹായിക്കുമെന്നും അപകടം കുറക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു.

 മറ്റേ ക്രസ്റ് മെറ്റാലിക്, പേള്‍ അമേസിംഗ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ബ്ളാക്ക്, റിബല്‍ റെഡ് മെറ്റാലിക് എന്നിങ്ങനെ ആകര്‍ഷകമായ കളറുകളില്‍ ആക്ടീവ നിരത്തിലിറങ്ങും. സാധാരണ ആക്റ്റീവക്ക് 56,954 രൂപയും , സ്റ്റാന്‍ഡേര്‍ഡ് ആക്റ്റീവക്ക് 58,900 രൂപയും അലോയ് ഡമിന് (സി ബി എസ്) 61,362 രൂപയുമാണ് ഡല്‍ഹിയിലെ വില.
Summary: Honda Activa 125cc with BS-IV engine launched in India. Honda Motorcycle & Scooter India Pvt Ltd (HMSI), on Thursday launched the new Activa 125 at a price of Rs 56,954 (ex showroom, New Delhi) for the standard variant, Rs 58,900 for the Alloy Drum(with CBS) variant and Rs 61,362 for the Alloy Disc (with CBS) variant (all prices ex showroom, New Delhi)

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*