Breaking News

ദുല്‍ഖറിനേയും നിവിനേയും പിന്നിലാക്കി ടോവിനോ തോമസ് 2016 ലെ ഏറ്റവും ആകര്‍ഷകത്വമുള്ള നടന്‍

മറ്റുള്ള സിനിമാ മേഖല പോലെയല്ല മലയാള സിനിമയെന്ന് അന്യ ഭാഷ സിനിമാക്കാരും അവിടുത്തെ ആളുകളും പറയാറുണ്ട്. കേരളത്തിലിറങ്ങുന്ന സിനിമയുടെ നിലവാരവും കഥയും എല്ലാം അവര്‍ക്ക് മുകളിലാണെന്നുള്ളത് ഒരു കാരണമാണെങ്കിലും പ്രധാന കാരണം ഇവിടുത്തെ ചുള്ളന്‍ നായകന്മാരാണ്. ദുല്‍ഖര്‍ സല്‍മാന്‍ , നിവിന്‍ പൊളി, പ്രിഥ്വിരാജ്, ഫഹദ്, ഉണ്ണി മുകുന്ദന്‍, ടോവിനോ, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങി എല്ലാവരും ഒടുക്കത്തെ ലുക്കാണ്. ഇത്രയും കഴിവും ഭംഗിയുമുള്ള നായക നടന്മാര്‍ മലയാളികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇവര്‍ക്കൊക്കെ ഇവിടുത്തെ പോലെ അങ്ങ് തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ആരാധകരുമുണ്ട്. കൊച്ചി ടൈംസ് 2016 ലെ ഏറ്റവും ആകര്‍ഷകത്വമുള്ള നടനെ തെരഞ്ഞെടുക്കാന്‍ എന്തായാലും കുറച്ച്‌ കഷ്ട്ടപ്പെട്ടിട്ടുണ്ടാകും. ടോവിനോ തോമസ് ആണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് . കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്നു ടോവിനോ തോമസ്. ഗപ്പി എന്ന സിനിമയാണ് ടോവിനോയുടെ അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം സായ് പല്ലവിയെ ആകര്‍ഷകത്വമുള്ള നടിയായും തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ദീപ്തി സതിയായിരുന്നു. കലിയാണ് അവസാനമായി സായ് പല്ലവി അഭിനയിച്ച്‌ റിലീസായ സിനിമ.

Summary: Most Desirable Men 2016: Tovino Thomas beats Dulquer Salmaan, Nivin Pauly, Prithviraj Sukumaran to top list. Tovino Thomas has been selected for the most desirable hero in 2016 by Kochi Times.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*