Breaking News

വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു.!

മലയാളത്തിലെ യുവതാരങ്ങള്‍ക്കൊപ്പം സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധാനയകന്‍ വിനീത് ശ്രീനിവാസന്‍ തന്റെ അടുത്ത ചിത്രമൊരുക്കുന്നത് ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി കൊണ്ടെന്ന് സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2018ല്‍ മാത്രമേ ഈ ചിത്രം സംഭവിക്കൂ എന്നതിനാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് സാധ്യതയില്ല. ഈ വര്‍ഷം സംവിധാനത്തിന് അവധി കൊടുത്ത് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വിനീത്. താരം നായകനായ ശ്രീകാന്ത് മുരളി ചിത്രം എബി റിലീസിന് തയാറെടുക്കുകയാണ്. മറ്റ് മൂന്ന് ചിത്രങ്ങള്‍ കൂടി വിനീത് ഈ വര്‍ഷം പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ദിലീപിനും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിനീത് ചിത്രത്തിലേക്ക് എത്താനാകൂ. ഇപ്പോള്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ സെറ്റിലാണ് ദിലീപുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*