ചിന്നമ്മ ശശികല തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും!

ചിന്നമ്മ ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എ ഐ എ ഡി എം കെയുടെ ഉന്നത നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സി എന്‍ എന്‍ ന്യൂസിനോടും ന്യൂസ് -18 ന്യൂസിനോടുമാണ് എ ഐ എ ഡി എം കെയുടെ ഉന്നത നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്നോടിയായി അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം ഞായറാഴ്ച ചെന്നൈയില്‍ വിളിച്ചുചേര്‍ത്തതായി എ ഐ എ ഡി എം കെയെ ഉദ്ധരിച്ച്‌ സി ആര്‍ സരസ്വതി പറഞ്ഞു. ശശികലയുടെ ഉപദേശപ്രകാരം അതുവരെ പനീര്‍ സെല്‍വം മുഖ്യമന്ത്രിയായി തുടരുമെന്നും അവര്‍ അറിയിച്ചു.  മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് അവരുടെ തോഴി ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു.

മന്ത്രിമാരടക്കമുള്ളവരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെ, ലോക്സഭാ ഡപ്യൂട്ടി സ്പീക്കറും അണ്ണാ !ഡിഎംകെ പ്രചാരണവിഭാഗം സെക്രട്ടറിയുമായ എം. തമ്ബിദുരൈയും ഇതേ ആവശ്യമുന്നയിച്ച്‌ പ്രസ്താവനയിറക്കിയിരുന്നു.
കഴിഞ്ഞദിവസം ജയലളിതയുടെ വിശ്വസ്തയും തമിഴ്നാട് സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായിരുന്ന മലയാളി ഷീല ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത് ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനു മുന്നോടിയായെന്നും വിലയിരുത്തലുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ശശികല മുഖ്യമന്ത്രി പനീര്‍സെല്‍വത്തെ കണ്ട് രാജി നല്‍കിയത്. 2012 മുതല്‍ രണ്ടു വര്‍ഷം തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഷീല, മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജയ ആശുപത്രിയിലായിരുന്നപ്പോള്‍ ഭരണ നിര്‍വഹണത്തില്‍ നിര്‍ണായക പങ്കും വഹിച്ചു. ജയയുടെ വിശ്വസ്തയായതുകൊണ്ടു തന്നെയാണ് ഇവരെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ശേഷവും ഉപദേഷ്ടാവായി നിയമിച്ചത്. ശശികല മുഖ്യമന്ത്രിയാകാന്‍ തയാറായാല്‍ പനീര്‍ സെല്‍വം സ്ഥാനമൊഴിയുമെന്നതില്‍ സംശയമില്ല. പ്രബലമായ തേവര്‍ വിഭാഗക്കാരാണ് ഇരുവരും. അതുകൊണ്ടുതന്നെ സാമുദായിക വികാരങ്ങളും എതിരാകില്ലെന്നു ചുരുക്കം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*