കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 156 ബാങ്ക് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു!

രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനുശേഷം കള്ളപ്പണം വെളുപ്പിക്കാനായി ഒത്താശ ചെയ്തതുമായി ബന്ധപ്പെട്ട് 156 മുതിര്‍ന്ന ജീവനക്കാരെ സസ്പെന്‍ഡു ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ 41 പേരെ സ്ഥലംമാറ്റി. പോലീസും സി.ബി.ഐയും 26 കേസുകള്‍ എടുത്തിട്ടുണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കി. സ്വകാര്യ ബാങ്കുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 11 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി ആര്‍.ബി.ഐ അറിയിച്ചതായും ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അറിയിച്ചു. ബാങ്കുകള്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് കേസുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരിക്കുന്നത്. ജീവനക്കാരുടെ ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*