ബാഹുബലിയില്‍ ഹരീഷ് റാവത്തിന്‍റെ വീഡിയോ വൈറലായി..!

ബാഹുബലിയില്‍ ഹരീഷ് റാവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സേവ്യര്‍ ഓഫ് ഉത്തരാഖണ്ഡ്. – ഹരീഷ് റാവത്ത് എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉത്തരാഖണ്ഡിലെ മലനിരകളുടെയും ക്ഷേത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഹുബലി സിനിമയില്‍ അമരേന്ദ്ര ബാഹുബലി ശിവലിംഗം എടുത്തുയര്‍ത്തുന്നതുപോലെ ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിന്റെ ആകൃതിയിലുള്ള പാറ എടുത്തുയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരും വീഡിയോയിലുണ്ട്. ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലി പ്രഭാസിന്റെ ദൃശ്യത്തില്‍ ഹരീഷ് റാവത്തിന്റെ മുഖം മോര്‍ഫ് ചെയ്ത വീഡിയോയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ വീഡിയോ കോണ്‍ഗ്രസ് തയ്യാറാക്കിയതല്ല.ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഹരീഷ് റാവത്ത്. ഫെബ്രുവരി 15നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*