Breaking News

ആസിഫ് അലിയെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍റെ വര്‍ണ്യത്തില്‍ ആശങ്ക..!

 

 

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനായി സിദ്ധാര്‍ഥ് ഭരതന്‍ പുതിയ ചിത്രമെടുക്കുന്നു. വര്‍ണ്യത്തില്‍ ആശങ്ക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് നാടകരചയിതാവായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. അത് താന്‍ അല്ലയോ ഇത് എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, ചെമ്ബന്‍ വിനോദ്, ഷറഫുദ്ദീന്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

 

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സിദ്ധാര്‍ഥ് പുതിയ ചിത്രവുമായെത്തുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ആഷിക് ഇസ്മാനാണ് വര്‍ണ്യത്തില്‍ ആശങ്ക നിര്‍മ്മിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*