നികുതിവെട്ടിപ്പ് ഗുരുതരം; മൂന്നു ലക്ഷത്തിനുമുകളില്‍ പണമിടപാട് അനുവദിക്കില്ല: അരുണ്‍ ജയ്റ്റ്ലി!

സാമ്ബത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം നടപ്പാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നികുതി വെട്ടിക്കുന്നവര്‍ നികുതി നല്‍കുന്നവര്‍ക്ക് ബാധ്യത വരുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്‍തോതില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയുന്നതിന് നടപടി സ്വീകരിക്കും. കൃത്യമായി നികുതി നല്‍കുന്നതു ശമ്ബളം വാങ്ങുന്നവര്‍ മാത്രമാണ്. കൂടുതല്‍പേരെ നികുതിവലയില്‍ കൊണ്ടുവരുന്നതിന് നികുതിശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കും. നോട്ടുപിന്‍വലിക്കല്‍ നടപടികള്‍ ആദായനികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധന വരുത്തുമെന്നും മന്ത്രി പറഞ്ഞു. വന്‍തോതില്‍ നികുതി വെട്ടിപ്പു നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 5 മുതല്‍ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേരാണ്. 10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേരും 50 ലക്ഷത്തിനു മേല്‍ വരുമാനം കാട്ടിയത് 1.72 ലക്ഷം പേരും മാത്രമാണ്. ആദായനികുതി റിട്ടേണ്‍ നല്‍കുന്നത് 3.7 കോടി പേര്‍ മാത്രമാണെന്നും ജയ്റ്റ്‍ലി അറിയിച്ചു. കാറുകള്‍ വാങ്ങുന്നവരും വിദേശയാത്ര നടത്തുവരും ഇതിലുമേറെയാണ്.

മറ്റു നിര്‍ദേശങ്ങള്‍

• സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആനുകൂല്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴുവര്‍ഷത്തേക്ക് നികുതിയൊഴിവ്
• ചിട്ടിതട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരും
• മൂലധനവരുമാനനികുതിയില്‍ മാറ്റം
• രണ്ടുവര്‍ഷത്തിനകം വീടുവിറ്റാല്‍ നികുതിയില്ല
• എല്‍എന്‍ജി നികുതി അഞ്ചില്‍ നിന്ന് 2.5 ശതമാനമായി കുറച്ചു
• 50 കോടിവരുമാനമുള്ള കമ്ബനികളുടെ നികുതി 25 ശതമാനമായി കുറച്ചു

• മൂന്നുലക്ഷം പരിധി. മൂന്നുലക്ഷത്തിനുമുകളില്‍ പണമിടപാട് അനുവദിക്കില്ല. ഇതിനായി നിയമഭേദഗതി കൊണ്ടുവരും.
• രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനയ്ക്ക് 2000 രൂപ പരിധി. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍. ഡിജിറ്റല്‍, െചക് ഇടപാടുകള്‍ മാത്രം അനുവദിക്കും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*