നാളെ പള്‍സ് പോളിയോ ദിനം.!

രാജ്യമൊട്ടാകെ ജനുവരി 29, ഏപ്രില്‍ 2 തീയതികളില്‍ തുള്ളിമരുന്ന് വിതരണം ചെയ്യും. നമ്മുടെ കുഞ്ഞുങ്ങളെ വൈകല്യമില്ലാത്ത നല്ല നാളെയുടെ പൗരന്മാരാകാനുള്ള കൂട്ടായ ശ്രമമാണിത്. അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ രണ്ടു തീയതികളിലും തുള്ളിമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും തുള്ളിമരുന്നു നല്‍കാനുള്ള സജ്ജീകരണങ്ങളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും പോളിയോ ഭീതിയിലായിരുന്നു. 1988ല്‍ ആഗോള പോളിയോ നിര്‍മാര്‍ജന പരിപാടി (ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷ്യേറ്റീവ്) തുടങ്ങുന്ന ഘട്ടത്തില്‍ ലോകമാകെ രോഗം പടരുകയായിരുന്നു. 125 രാജ്യങ്ങളിലെ മുന്‍നിര പകര്‍ച്ചവ്യാധി. ഒരുദിവസം 1000 കുട്ടികള്‍ക്കെന്ന കണക്കില്‍ പോളിയോ ബാധിച്ചുകൊണ്ടിരുന്നു. അവിടെനിന്നു തുടങ്ങിയ യത്നം 2011ല്‍ ആഗോളതലത്തില്‍ 620 പോളിയോ ബാധിതര്‍ എന്ന നിലയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ചില അയല്‍രാജ്യങ്ങളില്‍ പോളിയോ കേസുകള്‍ ഉള്ളതിനാല്‍ നാം ഇനിയും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഒറ്റ പോളിയോ കേസു പോലും നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*