പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സഹായി!

 

 

 

 

 

പുകവലിയും  മദ്യപാനവും  നിറുത്തി  ഒരു സാധാരണ  ജീവിതം  നയിക്കണമെന്ന്  ആഗ്രഹമുള്ള വരെ  സഹായിക്കാന്‍  ക്വിറ്റ്ലൈന്‍.  കേന്ദ്ര  സര്‍ക്കാറിന്റെ  കീഴിലുള്ള  ക്വിറ്റ്ലൈനിന്റെ  ഹെല്‍പ്പ്  ലൈന്‍  നമ്ബറായ  1800-11-2356  ല്‍  വിളിച്ചാല്‍  തങ്ങളുടെ  സേവനത്തിനായി  കൗണ്‍സലിറെ  ലഭിക്കുകയും  അദ്ദേഹം  പുകവലി,  മദ്യപാനം  പോലുളള  ലഹരി  പദാര്‍ത്ഥങ്ങളുടെ   അഡിക്ഷന്‍  നിറുത്തുവാന്‍  സഹായിക്കുകയും  ചെയ്യും.  ഈ  സേവനം തികച്ചും സൗജന്യമാണ്.  സേവനം  ലഭിച്ച   40%   പേരും   അഞ്ചാഴ്ച്ചയ്ക്കുള്ളില്‍  പുകവലി  നിറുത്തിയതായി പറയപ്പെടുന്നു.

ചിലര്‍  മൂന്ന്  ആഴ്ച്ച  മാത്രമേ  പുകവലിയില്‍  നിന്നും  മുക്തമാവാന്‍  എടുത്തിട്ടുള്ളു.  വെറും  ആറ്  കൗണ്‍സിലര്‍മാര്‍  മാത്രം  ഉള്ളത് കൊണ്ട്  ക്വിറ്റ്ലൈനിന്   വേണ്ടി  സര്‍ക്കാര്‍  അധികം  പരസ്യങ്ങള്‍  ഒന്നും  നല്‍കിയിട്ടില്ല.  ഇതാവാം  ഈ സേവനത്തെ  കുറിച്ച്‌  ജനങ്ങള്‍  അറിയാതെ  പോയതിന്  കാരണം.  ഇപ്പോള്‍  ഇംഗ്ലീഷ്,  ഹിന്ദി,  എന്നീ  ഭാഷകളില്‍  മാത്രമേ  കൗണ്‍സിലിങ്ങ്  ലഭ്യമുള്ളു.  രാവിലെ  8  മണി  മുതല്‍  രാത്രി  8  മണി  വരെയാണ്  കൗണ്‍സിലിങ്ങ് സമയം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*