എടിഎമ്മുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി; അഞ്ച് ഇടപാടുകള്‍ കഴിഞ്ഞാല്‍ നഷ്ടപ്പെടുന്നത്…?

 

 

 

 

 

 

നോട്ടുനിരോധനത്തിന്റെ  ദുരിതങ്ങള്‍  ഇപ്പോഴും  തുടരുന്നതിനിടെ  ഇരുട്ടടിയായി  സംസ്ഥാനത്തെ  എല്ലാ  എ ടി എമ്മുകളും സര്‍വീസ്  ചാര്‍ജ്  ഈടാക്കി  തുടങ്ങി.  പ്രതിമാസം  അഞ്ച്  എ ടി എം  ഇടപാടുകള്‍  കഴിഞ്ഞാല്‍  ഓരോ  ഇടപാടിനും  23 രൂപയാണ്  സര്‍വീസ്  ചാര്‍ജ്  ഈടാക്കുന്നത്.  എ ടി എമ്മുകളില്‍  നിന്നും  പണം  ലഭിച്ചില്ലെങ്കിലും  ഇടപാടായി  തന്നെ  രേഖപ്പെടുത്തി  അക്കൗണ്ടില്‍  നിന്നും  സര്‍വീസ്  ചാര്‍ജ്  ഈടാക്കുകയും  ചെയ്യുമെന്നതാണ് ഏറെ വലക്കുന്നത്.  നോട്ട്  നിരോധനത്തിനു  ശേഷം  സംസ്ഥാനത്തെ  പകുതിയില്‍  അധികം  എ ടി എമ്മുകളിലും  പണമില്ലാത്ത  അവസ്ഥയിലും  ബാങ്കുകള്‍  സര്‍വീസ്  ചാര്‍ജ്  ഈടാക്കി  കൊളള  തുടരുന്നത്  പ്രതിഷേധത്തിന്  ഇടയാക്കിയിട്ടുണ്ട്.  ഡിസംബര്‍  അവസാനം  മുതല്‍ തന്നെ  എസ്ബി ടി, എസ്ബി  ഐ  ഒഴികെയുളള  ബാങ്കുകള്‍  സര്‍വീസ്  ചാര്‍ജ്  ഈടാക്കി  തുടങ്ങിയിരുന്നു.

സംസ്ഥാനത്തെ  31%  എ ടി എമ്മുകളുളള  എസ്ബി ടിയും എസ്ബി ഐയും  കൂടി  കഴിഞ്ഞ ദിവസം  ഇത്  പുനരാരംഭിച്ചതോടെ  ഇടപാടുകാര്‍  ഏറെ  ബുദ്ധിമുട്ടുകയാണ്.  മെട്രൊ  നഗരങ്ങളില്‍  മൂന്നും  മറ്റിടങ്ങളില്‍  അഞ്ചും  ഇടപാടുകളാണ്  ഓരോ  മാസത്തിലും  സൗജന്യമായി  അനുവദിച്ചിരിക്കുന്നത്.  നിലവില്‍  ഒരു  ദിവസം എ ടി എമ്മുകള്‍  വഴി  പിന്‍വലിക്കാവുന്ന  പരമാവധി  തുക  4500  ആണ്.  എന്നാല്‍  മിക്ക  എ ടി എ മ്മുകളിലും  ഇപ്പോഴും  2000 ത്തിന്റെ  നോട്ടുകള്‍  മാത്രമാണ്  കൂടുതലുളളതും.  ഇതും  ഇടപാടുകാരെ  ഏറെ  വലക്കുന്നുണ്ട്.  മിനി  സ്റ്റേറ്റ്മെന്റ്,  ബാലന്‍സ്  പരിശോധന  എന്നിവയും  ഇടപാടായി  കണക്കാക്കി  സര്‍വീസ്  ചാര്‍ജ്  ഈടാക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*