വിരമിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത് കോലി അര്‍പ്പിച്ച വിശ്വാസം: യുവരാജ്!

 

 

 

 

ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഘട്ടത്തില്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചിരുന്നതായും എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് താന്‍ ഇപ്പോഴും ടീമില്‍ തുടരാന്‍ കാരണമെന്നും കട്ടക്കില്‍ ഇന്ത്യയുടെ വിജയശില്‍പിയായ യുവരാജ് സിങ്ങ്. കരിയറിലെ മികച്ച വ്യക്തിഗത സ്കോര്‍ നേടി ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പരമ്ബര സമ്മാനിച്ച ശേഷമാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍. ”ടീമും ക്യാപ്റ്റനും പിന്തുണക്കാനാകുമ്ബോള്‍ ഏതൊരാളുടെയും ആത്മവിശ്വാസം കൂടും. കോലി എന്നില്‍ വിശ്വാസമര്‍പ്പിച്ചു. അതുപോലെതന്നെ ഡ്രസ്സിങ് റൂമിലും മികച്ച അന്തരീക്ഷമായിരുന്നു. എനിക്ക് മികച്ച ഇന്നിങ്സ് കാഴ്ച്ചവെക്കാനാകുമെന്ന വിശ്വാസത്തില്‍ എല്ലാവരും ഉറച്ചു നിന്നു”-യുവരാജ് പറയുന്നു. ”ഇനി ക്രിക്കറ്റില്‍ തുടരാനാകുമോ ഇല്ലയോ എന്ന് ഞാന്‍ സംശയിച്ചു നിന്ന ഒരു കാലമുണ്ടായിരുന്നു. വിജയത്തിലേക്കുള്ള ഈ യാത്രയില്‍ ഒരുപാട് പേര്‍ എന്നെ സഹായിച്ചിട്ടുണ്ട്. ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന തിയറിയിലാണ് ഞാന്‍ ജീവിച്ചത്. അതുകൊണ്ടു തന്നെ ഞാന്‍ തളര്‍ന്നില്ല. കഠിനധ്വാനം ചെയ്തുകൊണ്ടേയിരുന്നു. ചീത്ത സമയം മാറുമെന്നും നല്ല കാലം വരുമെന്നുമുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു.” മത്സരശേഷം യുവരാജ് മനസ്സ് തുറന്നു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്നത്. ചെന്നൈയില്‍ 2011 ലോകകപ്പില്‍ സെഞ്ചുറി നേടിയ ശേഷം ആദ്യത്തേത്. അര്‍ബുദത്തെ തുടര്‍ന്ന് ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴും തന്റെ ഫിറ്റ്നെസ് നിലനിര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നും യുവരാജ് പറയുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഒരു സ്ഥാനം ലഭിക്കില്ല എന്നു തന്നെയാണ് അക്കാലത്ത് താന്‍ കരുതിയതെന്നും യുവരാജ് വ്യക്തമാക്കുന്നു.

യുവരാജ് സെഞ്ചുറി പിന്നിട്ടപ്പോള്‍

An emotional moment for @YUVSTRONG12 as he brings up his 14th ODI ton #TeamIndia #INDvENG @Paytm pic.twitter.com/cX88vImx0v

രഞ്ജി ട്രോഫിയില്‍ ബാറ്റു കൊണ്ട് വിരുന്നൊരുക്കിയാണ് യുവരാജ് ക്രിക്കറ്റിലേക്ക് ഇടവേളക്കുശേഷം തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബറോഡക്കെതിരെ 260 റണ്‍സ് നേടി യുവരാജ് കരിയറിലെ മറ്റൊരു മികച്ച ഇന്നിങ്സും പിന്നിട്ടു. രഞ്ജിയില്‍ നന്നായി കളിച്ച്‌ ഇന്ത്യന്‍ ടീമിലെത്താനായിരുന്നു തന്റെ ശ്രമമെന്നും അത് വിജയകരമായെന്നും യുവരാജ് പറഞ്ഞു. ആളുകള്‍ എന്തു പറയുന്നു എന്നതിനെ കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടേയില്ല. പത്രം വായിക്കുന്നതും ടി.വി കാണുന്നതും ഒഴിവാക്കി. കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് തെളിയിക്കേണ്ടത് അത്യാവശ്യമായിരുന്നു. 150 റണ്‍സെന്നത് ഏകദിന ക്രിക്കറ്റില്‍ വലയി സ്കോറാണെന്നും ഈ പ്രകടനം ഇനിയുള്ള മത്സരങ്ങളില്‍ നിലനിര്‍ത്താനാകും അടുത്ത ശ്രമമെന്നും യുവരാജ് വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*