നിങ്ങളുടെ ധാര്‍ഷ്ട്യത്തിന് കുമിളയുടെ ആയുസേ ഉള്ളുവെന്ന് മാഡം മനസിലാക്കണം;ബി ഉണ്ണികൃഷ്ണന്‍!

ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണനും രംഗത്ത്. അക്കാഡമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ രൂക്ഷമായ ഭാഷയിലാണ് ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചിരിക്കുന്നത്. കോടതിയില്‍ നിന്നുത്തരവ് വാങ്ങി നിങ്ങള്‍ക്ക് സമരപന്തലുകള്‍ പൊളിക്കാം, കോളേജിന്റെ വാതിലുകള്‍ തുറന്നിടാം. പക്ഷേ, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താന്‍ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായര്‍ എന്നും ഉണ്ണിക്കൃഷ്ണന്‍ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്തു തന്നെ പറഞ്ഞാലും താന്‍ സ്ഥാനമൊഴിയില്ല എന്ന ധാര്‍ഷ്ട്യത്തിന് കുമിളയുടെ ആയുസ്സുള്ളുവെന്ന് മാഡം ലക്ഷ്മി നായര്‍ മനസിലാക്കണമെന്നും സംവിധായകന്‍ തുറന്നുപറയുന്നു.

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളൊന്നടങ്കം ‘ ഒന്ന് മാറി നില്‍ക്കൂ’ എന്ന് പറയുംമ്ബോള്‍, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്, ‘ നിങ്ങളൂടെ ഇഷ്ടം നടക്കട്ടെ’ എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീര്‍ച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്‌, ‘നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച്‌ ഞാനൊരുവഴിയാക്കിവിടുമെന്ന്’ ശഠിക്കുന്ന ധാര്‍ഷ്ട്യത്തിന് കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് മാഡം ലക്ഷ്മി നായര്‍ മനസ്സിലാക്കണം. കോടതിയില്‍ നിന്നുത്തരവ് വാങ്ങി നിങ്ങള്‍ക്ക് സമരപന്തലുകള്‍ പൊളിക്കാം, കോളേജിന്റെ വാതിലുകള്‍ തുറന്നിടാം. പക്ഷേ, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താന്‍ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായര്‍. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡം. സത്യത്തില്‍, ഈ ധര്‍മ്മസമരത്തില്‍ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe’s gone sour, so stop cooking.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*