വിവാഹസങ്കല്‍പ്പം തുറന്നുപറഞ്ഞ് പ്രയാഗാ മാര്‍ട്ടിന്‍..!

 

 

 

 

 

വിവാഹത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. അറേഞ്ച്ഡ് മാര്യേജ് തനിക്ക് പറ്റില്ലെന്നും വിവാഹ ജീവിതത്തില്‍ പ്രണയംകൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പ്രണയം തോന്നുന്ന ആളെ വിവാഹം കഴിയ്ക്കാനാണ് എന്റെ പ്ലാന്‍. അപ്പയുടെയും അമ്മയുടെയും വിവാഹം അറേഞ്ചിഡ് മാരേജായിരുന്നു. പക്ഷേ അന്ന് മുതല്‍ ഇന്ന് വരെ അവര്‍ പ്രണയിക്കുകയാണെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗ തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച്‌ പറഞ്ഞത്. എന്നോട് സെറ്റില്‍ എല്ലാവരും ചോദിക്കാറുണ്ട്. അപ്പയുടെയും അമ്മയുടെയും ലൗ മാരേജായിരുന്നോ എന്ന്. പക്ഷേ അതൊരു ലക്കാണ്.

 

 

 

 

 

 

 

 

അപൂര്‍വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ലക്ക്. സിദ്ദിഖ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ഫുക്രിയിലെ നായികയാണ് പ്രയാഗ മാര്‍ട്ടിന്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്ന ചിത്രത്തിന് പ്രയാഗ നായികയാകുന്ന ചിത്രം കൂടിയാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*