മൂത്തോന്‍ സ്വപ്നചിത്രം, വേഷം വെല്ലുവിളി; നിവിന്‍ പോളി!

 

 

 

 

 

 

 

 

നിവിന്‍ പോളിയുടെ 2017ലെ പ്രധാന സിനിമകളിലൊന്നായി മൂത്തോന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ലയേഴ്സ് ഡയസ് എന്ന രാജ്യാന്തര ശ്രദ്ധ നേടിയ സിനിമയ്ക്ക് പിന്നാലെ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമ തന്റെ സ്വപ്നചിത്രമായി മാറിയിരിക്കുകയാണെന്ന് നിവിന്‍ പോളി. “ഇന്ത്യയിലെ മികച്ച പ്രതിഭകള്‍ക്കൊപ്പമാണ് ഈ സിനിമയെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അതിന്റെ വലിയ ത്രില്ലിലാണ്. അവരുടെ പ്രതീക്ഷയ്ക്കും നിലവാരത്തിനും യോജിക്കും വിധം കഥാപാത്രത്തെ അവതരിപ്പിക്കാനാവുക എന്നതാണ് എനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹിന്ദി സംഭാഷണങ്ങളും ലക്ഷദ്വീപ് വാമൊഴിയും ഈ ചിത്രത്തിലുണ്ട്. നല്ല രീതിയിലുള്ള ഹോംവര്‍ക്ക് ഈ സിനിമയ്ക്ക് മുന്നോടിയായി ചെയ്യേണ്ടതുണ്ട്.

 

 

 

 

 

ഇത്തരമൊരു റോള്‍ ലഭിച്ചതിന്റെ ത്രില്ലിലാണ് ഞാന്‍” ടൈംസ് ഓഫ് ഇന്ത്യയോടാണ് നിവിന്‍ ഇക്കാര്യം പറഞ്ഞത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരം നേടിയതിന് പിന്നാലെ ഇന്‍ഷാ അല്ലാഹ് എന്ന പേരില്‍ ഗീതു മോഹന്‍ദാസ് പ്രഖ്യാപിച്ച സിനിമയാണ് മൂത്തോന്‍ ആയി മാറുന്നത്. മുതിര്‍ന്ന സഹോദരനെ ലക്ഷദ്വീപിലുള്ളവര്‍ വിളിക്കുന്നത് മൂത്തോനെന്നാണ്. അനുരാഗ് കശ്യപ് സംഭാഷണ രചയില്‍ സഹകരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈന്‍ കുനാല്‍ ശര്‍മ്മയുമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*