നിവിന്‍ പോളിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘റിച്ചി’ ഉടന്‍ തിയേറ്ററുകളില്‍.!

അല്‍ത്താഫ് സലിം, സിദ്ധാര്‍ഥ ശിവ, റോഷന്‍ ആന്‍ഡ്രൂസ്, ശ്യാമപ്രസാദ്, ഗീതു മോഹന്‍ദാസ് തുടങ്ങി ഒരുപിടി ശ്രദ്ധേയ പ്രോജക്ടുകളാണ് നിവിന്‍ പോളിയുടേതായി ഇനി മലയാളത്തില്‍ എത്താനുള്ളത്. ഇത് മലയാളത്തിലെ കഥ. തമിഴില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗ് ഘട്ടത്തിലാണ്. നിവിന്‍ തമിഴില്‍ ആദ്യമായി ഡബ്ബ് ചെയ്യുന്ന ചിത്രമായതിനാല്‍ കൂടുതല്‍ ശ്രദ്ധയും സമയവും നല്‍കേണ്ടിവരുന്നത് പോസ്റ്റ് പ്രൊഡക്ഷന്‍ അല്‍പം വൈകാന്‍ കാരണമാണ്. തൂത്തുക്കുടിയും കുറ്റാലവും മണപ്പാടിയും കൊല്‍ക്കത്തയുമൊക്കെ ലൊക്കേഷനുകളാക്കുന്ന ചിത്രം കന്നഡ ചിത്രമായ ‘ഉളിഡവരു കണ്ടാതെ’യുടെ റീമേക്കാണ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ‘സാന്റാ മരിയ’ എന്ന് ആദ്യം പേരിട്ട ചിത്രത്തിന് പിന്നീട് ‘അവര്‍ഗള്‍’ എന്ന് ടൈറ്റില്‍ മാറ്റിയിരുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് നിശ്ചയിച്ചിരിക്കുന്ന അന്തിമമായ പേര് അതൊന്നുമല്ലെന്ന് സംവിധായകന്‍ പറയുന്നു. ‘റിച്ചി’ എന്നാണ് സിനിമയ്ക്ക് പേര് നിശ്ചയിച്ചിരിക്കുന്നതെന്നും നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് അതെന്നും ഗൗതം രാമചന്ദ്രന്‍ ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു.

തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാണ്ഡികുമാറാണ്. അജനീഷ് ലോകനാഥ് സംഗീതം. ഛായാഗ്രഹണത്തില്‍നിന്ന് അഭിനയത്തിലേക്കെത്തിയ നടരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമ’ത്തിന് ശേഷം നിവിന്‍പോളിക്ക് തമിഴ്നാട്ടില്‍ വലിയ സ്വീകാര്യതയുണ്ട്. ചിത്രം 200 ദിവസത്തിലേറെ ചെന്നൈയിലെ തീയേറ്ററുകളില്‍ ഓടിയിരുന്നു. അത്രയേറെ ആസ്വദ്യകരമായിരുന്നതിനാല്‍ ‘പ്രേമ’ത്തിന് തമിഴ് റീമേക്ക് വേണ്ടെന്ന നിലപാടായിരുന്നു സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ തമിഴ്പ്രേക്ഷകര്‍ ഉയര്‍ത്തിയത്. ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ‘റിച്ചി’ നിര്‍മ്മിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*