Breaking News

പുതിയ 500 രൂപ അച്ചടിക്കാന്‍ ആര്‍ ബി ഐ ചിലവാക്കുന്ന തുകയുടെ വിവരങ്ങള്‍ പുറത്തുവിട്ടു..!

 

 

 

 

 

 

പുതിയ അഞ്ഞൂറു രൂപ നോട്ട് അച്ചടിക്കാന്‍ ആര്‍.ബി.ഐ ചിലവാക്കുന്ന തുകയുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 3.09 രൂപയാണ് 500 രൂപ അച്ചടിക്കാന്‍ ആര്‍ ബി ഐ ചെലവിടുന്നത്. വിവരാവകാശ നിയമ പ്രകാരം ബാങ്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കടലാസും അച്ചടി ചെലവും ഉള്‍പ്പെടെയാണിത്. ഭാരതീയ റിസര്‍വ് ബാങ്ക് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത്. 500, 1000 രൂപാ നോട്ടുകളുടെ അച്ചടിചെലവ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ അപേക്ഷയിലാണ് ആര്‍ ബി ഐ തുക വെളിപ്പെടുത്തിയത്. എന്നാല്‍ ആയിരം രൂപയുടെ നോട്ട് ഇപ്പോള്‍ അച്ചടിക്കാത്തതിനാല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*