Breaking News

ജിഷ്ണുവിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയില്ല; പിണറായിക്ക് അമ്മയുടെ തുറന്ന കത്ത്!

മുഖ്യമന്ത്രി പിണറായി വിജയന് നെഹ്രു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ തുറന്നകത്ത്. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കത്തില്‍ പറയുന്നു. മുഖ്യമന്ത്രി കോഴിക്കോട്ടും കണ്ണൂരും എത്തിയപ്പോള്‍ വീട്ടിലേക്ക് വരാതിരുന്നതില്‍ വിഷമമുണ്ട്.
18 ഓളം എം.എല്‍.എമാരും പ്രതിപക്ഷ നേതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയും വീട്ടില്‍ വന്നുവെങ്കിലും മുഖ്യമന്ത്രി എത്തിയില്ല. ചെഗുവേരയും പിണറായിയുമായിരുന്നു ജിഷ്ണുവിന്റെ ഇഷ്ട നേതാക്കള്‍. എന്നാല്‍ ഫെയ്സ്ബുക്ക് പേജില്‍ പോലും മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയില്ല. മൂന്ന് കത്തുകള്‍ അയച്ചിട്ടും അദ്ദേഹം മറുപടി നല്‍കിയില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും എന്നാല്‍ ഇവ പരിഹരിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപെട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*