തന്‍റെ ജീവിതത്തിന്‍റെ തലവരമാറ്റിയത് മോഹന്‍ലാല്‍; എത്ര പ്രതീക്ഷിക്കുന്നുവോ അതിനേക്കാള്‍ ഇരട്ടി തിരിച്ചു നല്‍കും: പ്രിയന്‍

തന്‍റെ ജീവിതത്തിന്റെ തലവരമാറ്റിയത് മോഹന്‍ലാല്‍ ആണെന്ന് പ്രിയദര്‍ശന്‍. അറുപതാം പിറന്നാള്‍ ദിനത്തില്‍ മാതൃഭൂമി ക്ലബ്‌എഫ്‌എം ദുബായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ മനസ്സു തുറന്നത്. അറുപത് വയസ്സായെങ്കിലും മാനസികമായി താനിപ്പോഴും ഒരു ഇരുപത്തിനാല് വയസ്സുകാരനാണെന്ന് പ്രിയന്‍ പറയുന്നു. 60 വര്‍ഷങ്ങളിലൂടെ കണ്ണോടിക്കുമ്ബോള്‍ എല്ലാവരെയും പോലെ എനിക്ക് ഒരുപാട് ലാഭങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് പണത്തിന്റെ കണക്കുകളല്ല. മാനസ്സമാധാനത്തിന്റെ കണക്കുകളെക്കുറിച്ചാണ് പറയുന്നത്. തിരിഞ്ഞു നോക്കുമ്ബോള്‍ അച്ഛന്‍ പോയി, അമ്മ പോയി, ഭാര്യയും പോയി അതൊക്ക വലിയ നഷ്ടങ്ങളാണ്. എന്നാല്‍ എന്റെ രണ്ടു മക്കളും ഇപ്പോള്‍ എനിക്കൊപ്പമുണ്ട്. അവര്‍ക്കാണ് ഞാന്‍ എന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത്. നാം പ്ലാന്‍ ചെയ്യുന്നത് പോലെ ഒന്നും നടക്കാറില്ല. പ്രിയദര്‍ശന്‍ എന്ന സംവിധായകനെ ഏറെ വിശ്വസിച്ച രണ്ട് നടന്മാരാണ് മോഹന്‍ലാലും, അക്ഷയ് കുമാറും. ഈ രണ്ട് വ്യക്തികളും സ്ക്രിപ്റ്റ് പോലും എന്നോട് ആവശ്യപ്പെടാറില്ല. അത്രമാത്രം എന്നെ വിശ്വസിച്ചിരുന്നു. അക്ഷയ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു ‘പ്രിയദര്‍ശന് കഥ പറയാന്‍ അറിയില്ല, എടുക്കാനേ അറിയൂ’ എന്ന്. ലാലും സമാനമായ അഭിപ്രായമാണ് പറയാറ്. ആ സ്നേഹവും വിശ്വാസവും എന്നെ സംബന്ധിച്ച്‌ വലിയ ഉത്തരവാദിത്തമാണ്-പ്രിയന്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇല്ലെങ്കില്‍ പ്രിയന്‍ എന്ന സംവിധായന്‍ ഉണ്ടാകില്ലായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ബന്ധം ആയിരിക്കാം. ഞാന്‍ എന്തു വിചാരിക്കുന്നുവോ ഏത് ലാല്‍ പെട്ടന്ന് മനസ്സാലാക്കും. ഒരു സിനിമ ചെയ്യുമ്ബോള്‍ ഞാന്‍ എത്ര പ്രതീക്ഷിക്കുന്നുവോ അതിനേക്കാള്‍ ഇരട്ടി ലാല്‍ തിരിച്ചു നല്‍കുമെന്ന് പ്രിയന്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*