മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തമിഴില്‍ ഒരുക്കണമെന്നു ജിബു ജേക്കബിന് ആഗ്രഹം!

വന്‍വിജയം നേടുന്ന മലയാള ചിത്രങ്ങള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇതില്‍ കൂടുതലും. വന്‍വിജയം നേടിയ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ‘മന്യംപുലി’ എന്ന പേരില്‍ തെലുങ്കിലെത്തിയപ്പോഴും തെറ്റില്ലാത്ത വിജയം നേടി. നേരത്തേ ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം തെലുങ്കിലും തമിഴിലും കന്നഡത്തിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു ജിബു ജേക്കബ് ഒരുക്കിയ ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍’ എന്ന ചിത്രം തെലുങ്കില്‍ വെങ്കിടേഷ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏകദേശം ഉറപ്പായിട്ടുണ്ടെന്നാണ് ജിബു പറയുന്നത്. തമിഴ്, കന്നഡ റീമേക്കുകളുടെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ.

അതിനാല്‍ ഇപ്പോഴേ ഒന്നും ഉറപ്പിച്ച്‌ പറയാനാവില്ല. പക്ഷേ തമിഴ് റീമേക്ക് സംഭവിച്ചാല്‍, അത് എനിക്ക് സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാനെ തമിഴില്‍ രജനീകാന്ത് അവതരിപ്പിക്കുന്നത് കാണാനാണ് ഏറ്റവും ആഗ്രഹം- ജിബു പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*